Connect with us

കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാല്‍ അത് ബോഡിഷെയ്മിഗ്; ഓഡീഷന്‍ സമയത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍

Malayalam

കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാല്‍ അത് ബോഡിഷെയ്മിഗ്; ഓഡീഷന്‍ സമയത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍

കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാല്‍ അത് ബോഡിഷെയ്മിഗ്; ഓഡീഷന്‍ സമയത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് എബ്രിഡ് ഷൈന്‍

1983 എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് എബ്രിഡ് ഷൈന്‍. ആക്ഷന്‍ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എബ്രിഡ് ഷൈനിന്റെ എല്ലാ ചിത്രങ്ങളും വ്യത്യസ്തത നിറഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെയാണ് എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയതും. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അദ്ദേഹം 2014 ല്‍ റിലീസായ 1983 എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി എത്തുന്നത്.

നിരവധി പുതുമുഖങ്ങ താരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുള്ള എബ്രിഡ് ഷൈന്‍, പുതിയ സിനിമയിലേക്ക് പുതുമുഖതാരങ്ങളെ ഓഡിഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഓഡിഷന് വിളിക്കുമ്പോള്‍ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവവും പറയാന്‍ കഴിയില്ലെന്നും ആവശ്യമുള്ള രൂപം തിരഞ്ഞെടുക്കാറാണ് പതിവെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാല്‍ അതു ചിലപ്പോള്‍ ബോഡിഷെയിമിങ്ങായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം പറയുന്നു.

തന്റെ പുത്തന്‍ ചിത്രത്തില്‍ നിവിന്‍പോളി ഉള്‍പ്പെടെ മലയാളത്തിലെ ഒരുപിടി മുന്‍നിരതാരങ്ങള്‍ സിനിമയിലുണ്ടാകുമെന്നും കഥയും തിരക്കഥയും പൂര്‍ത്തിയായിക്കഴിഞ്ഞതായും എബ്രിഡ് ഷൈന്‍ അറിയിച്ചിരുന്നു. അഭിനേതാക്കള്‍ക്കും ലൊക്കേഷനും വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണ്. ജനുവരിയില്‍ തുടങ്ങാനാണ് ഉദ്ദേശം. ചിത്രീകരണത്തിനായി കോളേജിലൊരു സെറ്റ് ഒരുക്കേണ്ടതുണ്ട്. ജനുവരിയില്‍ കോളേജുകള്‍ തുറക്കുമോ എന്നതെല്ലാം മുന്‍നിര്‍ത്തി ചെറിയ ചിലമാറ്റങ്ങള്‍ സംഭവിച്ചേക്കാം. നിവിനും ഞാനും കുറച്ചുകാലമായി ചെയ്യാന്‍ ആഗ്രഹിച്ച സിനിമയാണിത്. ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമകളെല്ലാം അനുഭവത്തില്‍ നിന്നും ജീവിതപാഠങ്ങളില്‍ നിന്നും കണ്ടെത്തിയ കഥകളായിരുന്നെങ്കില്‍ ഇത്തവണ കഥയ്ക്ക് പ്രചോദനമായത് വായിച്ച ഒരു പുസ്തകമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top