Malayalam
ഈ 18 വര്‍ഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയതിന് പിന്നിലെ കാരണം ഇതാണ്!; തുറന്ന് പറഞ്ഞ് ഇന്നസെന്റ്
ഈ 18 വര്‍ഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയതിന് പിന്നിലെ കാരണം ഇതാണ്!; തുറന്ന് പറഞ്ഞ് ഇന്നസെന്റ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. 18 വര്‍ഷത്തോളമാണ് അമ്മയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചത്. ഇപ്പോഴിതാ അതിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ തന്നെ 18 വര്‍ഷത്തോളം താന്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ചു. പിന്നീട് താന്‍ സ്വയം ഒഴിയുകയായിരുന്നു എന്നും താരം പറയുന്നു.
18 വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാന്‍ ഒഴിവായതാണ്. പല തവണ അവര്‍ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയില്‍ ഒരാളോട് പറയുകയാണ് ‘ഇത് ഇങ്ങനെയെ ചെയ്യാന്‍ പറ്റൂ, ഇരിക്കവിടെ എന്ന്’.
അത് അയാളുടെ ഉള്ളില്‍ ഒരു വിദ്വേഷം ഉണ്ടാക്കും. മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയില്‍ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകള്‍ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം.
ഞാന്‍ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണ്. ഇന്നസെന്റിനെ പിണക്കാന്‍ പറ്റില്ല അയാള്‍ പറയുന്നതില്‍ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വര്‍ഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയത്.
