Connect with us

മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം; തുറന്ന് പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്

Malayalam

മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം; തുറന്ന് പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്

മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം; തുറന്ന് പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്

മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാണെന്ന് രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. ഔട്ട്ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ബ്രിട്ടാസ് നടനെക്കുറിച്ച് സംസാരിച്ചത്.

‘അദ്ദേഹം ഒരിക്കലൂം തന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ ഭയപ്പെട്ട വ്യക്തിയല്ല. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹത്തിനും പദ്മഭൂഷണും ഇടയില്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സൗഹൃദങ്ങള്‍ക്കോ മറ്റു ബന്ധങ്ങള്‍ക്കോ ഇടയിലേയ്ക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറില്ല’, എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

1998ല്‍ രാജ്യം മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ.

നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

More in Malayalam

Trending

Recent

To Top