Malayalam
പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാനത്തിലേയ്ക്ക് കടക്കുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇന്ദ്രജിത്ത്
പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാനത്തിലേയ്ക്ക് കടക്കുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇന്ദ്രജിത്ത്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. സിനിമയില്‍ സജീവമായ കുടുംബം സംവിധാനത്തിലും അഭിനയത്തിലുമായി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരന്‍ പിന്നാലെ നടനും സഹോദരനുമായ ഇന്ദ്രജിത്തും സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് താന്‍ ഒരു സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. സിനിമയുടെ സ്ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായെന്നും ഇനി അതില്‍ കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പുലര്‍വേളയില്‍ പറഞ്ഞു.
അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താന്‍ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
ഏതായാലും അനിയന് പൃഥ്വിരാജിന് പിന്നാലെ സിനിമ സംവിധാനത്തില്‍ കഴിവ് തെളിയിക്കാന്‍ എത്തുകയാണ് ചേട്ടന് ഇന്ദ്രജിത്തും. ലൂസിഫര്‍, ബ്രോ ഡാഡി എന്നീ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ദ്രജിത്ത് നായകനായി എത്തിയ ‘ആഹാ’ സിനിമയ്ക്ക് തിയറ്ററില്‍ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വടംവലി പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വടംവലിയുടെ ചരിത്രവും അതിന്റെ പിന്നിലുള്ള കഷ്ടപ്പാടുമെല്ലാം വ്യക്തമാക്കുന്നു. മനോജ് കെ ജയന്, ശാന്തി ബാലചന്ദ്രന്, അമിക്ക് ചക്കാലക്കല്‍, അശ്വിന് കുമാര്‍ എന്നിവരും ‘ആഹാ’യില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ബോളിവുഡ് ക്യാമറാമാന് രാഹുല്‍ ദീപ് ബാലചന്ദ്രനാണ്.
