കങ്കണയ്ക്കൊപ്പമുള്ള ആ ചിത്രം വന്‍ പരാജയമായതോടെ എല്ലാത്തില്‍ നിന്നും ഇമ്രാന് പിന്മാറി, എല്ലാം അവസാനിപ്പിച്ചുവെന്ന് കേട്ടപ്പോള്‍ ദുഖം തോന്നിയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകന് അഭിനയ് ഡിയോ

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നടനായിരുന്നു ഇമ്രാന് ഖാന്. ‘ജാനേതു യാ ജാനേ നാ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഇമ്രനെ തേടിയെത്തിയെങ്കിലും അതെല്ലാം ആദ്യ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തോളം എത്തിയില്ല.
നടന് ആമീര്‍ ഖാന്റെ അനന്തിരവന് എന്ന മേല്‍വിലാസത്തോടെ സിനിമയിലെത്തിയ ഇമ്രാന്റെ തുടക്കം എളുപ്പമായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് അങ്ങനെയായിരുന്നില്ല. ഇപ്പോഴിതാ ഇമ്രാന് ഖാനെ കുറിച്ച് തുറന്ന് പറയുകയാണ് സുഹൃത്തും സംവിധായകനുമായ അഭിനയ് ഡിയോ. ഡല്‍ഹി ബെല്ലിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അഭിനയ് ഡിയോ ഇമ്രാന് ഖാനെക്കുറിച്ച് സംസാരിച്ചത്.
2015 ല്‍ കങ്കണ റണാവത്തിനൊപ്പം വേഷമിട്ട കട്ടി ബട്ടി എന്ന ചിത്രത്തിലാണ് ഇമ്രാന് ഖാന് അവസാനമായി അഭിനയിച്ചത്. ആ ചിത്രം വലിയ പരാജയമായതോടെ ഇമ്രാന് ഖാന് സിനിമയില്‍ നിന്ന് പിന്മാറി. അതിന് ശേഷം തന്നെ തേടിവന്ന സിനിമകളൊന്നും ഇമ്രാന് സ്വീകരിച്ചിരുന്നില്ല. അഡല്‍റ്റി കോമഡി വിഭാഗത്തിലുള്ള ഈ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 2011 ലാണ് ചിത്രം പുറത്തിറങ്ങിയത്.
ഇമ്രാന് സിനിമയില്‍ ഉണ്ടാകേണ്ട ഒരു വ്യക്തിയായിരുന്നു. അഭിനയത്തിന് പുറത്ത് എഴുത്തിലും സംവിധാനത്തിലുമെല്ലാം ഇമ്രാന് കഴിവ് തെളിയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എല്ലാം അവസാനിപ്പിച്ചുവെന്ന് കേട്ടപ്പോള്‍ ദുഖം തോന്നി. ഇമ്രാന് അഭിനയം നിര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ വന്ന സമയത്ത് ഞാന്‍ രണ്ട് ചിത്രങ്ങളുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നിരസിച്ചു. ഇമ്രാന് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അഭിനയ് പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...