Bollywood
അഞ്ച് വര്‍ഷത്തിന് ശേഷം ആ സന്തോഷ വാർത്ത പുറത്ത്
അഞ്ച് വര്‍ഷത്തിന് ശേഷം ആ സന്തോഷ വാർത്ത പുറത്ത്
ബോളിവുഡ് ഇമ്രാന്‍ ഖാന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. താരം തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്. ത്രെഡില്‍ പങ്കുവച്ച വരികളുടെ സ്‌ക്രീന്‍ഷോട്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.
അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. എന്നോട് ക്ഷമ കാണിക്കുന്നത് നന്ദി.- ഇമ്രാന്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം അപ്രത്യക്ഷമായി. 2018 സെപ്റ്റംബറിലാണ് താരം അവസാനമായി പോസ്റ്റിട്ടത്. ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അരങ്ങേറ്റം. 2015ല്‍ കട്ടി ബട്ടി വന്‍ പരാജയമായതോടെയാണ് താരം ബോളിവുഡില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.
