Connect with us

വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല, ഇതെഴുതുമ്പോൾ കൈകൾ വിറച്ചു; ലക്ഷ്മി രാജീവ്

News

വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല, ഇതെഴുതുമ്പോൾ കൈകൾ വിറച്ചു; ലക്ഷ്മി രാജീവ്

വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല, ഇതെഴുതുമ്പോൾ കൈകൾ വിറച്ചു; ലക്ഷ്മി രാജീവ്

കൊല്ലത്ത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്.

വിസ്മയയുടെ വീട്ടുകാര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ലെന്നും ലക്ഷ്മി തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു ലക്ഷ്മി രാജീവിന്റെ പ്രതികരണം

ലക്ഷ്മി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല. ഇതെഴുതുമ്ബോള്‍ കൈ വിറച്ചു. പത്തു വര്‍ഷത്തോളം എനിക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ആ യാത്ര പോലെ വേദനിപ്പിച്ച മറ്റൊന്നില്ല.സമാനതകള്‍ ഇല്ലാത്ത ക്രൂരതകള്‍ അറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും എന്റെ അമ്മ എന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്തിട്ടില്ല. ഒരിക്കല്‍ പോലും. എന്റെ എല്ലാ വളര്‍ച്ചക്കും അമ്മ എതിരാണ്.

ഞാന്‍ എന്ത് ചെയ്താലുംഅതിലെ അപകടം ചൂണ്ടി കാണിച്ചു അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ‘അമ്മ ശ്രമിക്കാറുണ്ട്. പരിഹസിക്കുകയും പുഛിക്കുകയും ചെയ്തിട്ടുണ്ട്. അത്രയധികം സ്നേഹം അവര്‍ക്കെന്നോട് ഉണ്ടായിരുന്നു എന്നെ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്. എനിക്ക് ജോലി ചെയ്യാതെ ജീവിക്കാന്‍ വേണ്ടതെല്ലാം തന്നിട്ടുണ്ട്. ഇന്നും ഒരു വാഴക്കുല പഴുത്താല്‍ അതെങ്ങനെ മക്കള്‍ക്ക് എത്തിക്കാം എന്ന് അവര്‍ വേവലാതി പ്പെടാറുണ്ട്. മക്കള്‍ പുറത്തു നിന്ന് വെളിച്ചെണ്ണയോ മഞ്ഞള്‍പ്പൊടിയോ വാങ്ങുമെന്ന് ആശങ്ക കൊണ്ട് അതെല്ലാം എത്തിക്കാറുണ്ട്.

കൊച്ചുമക്കള്‍ ക്ക് പണം ഫിക്സഡ് ഡെപ്പോസിറ്റ് ആയി നല്‍കാറുണ്ട്.​അവര്‍ക്കു പനി വന്നാല്‍ പേടിച്ചു വിറക്കാറുണ്ട്. മുരുകാ മുരുകാ എന്ന് ജപിച്ചു അവരുടെ അടുത്ത് നിന്ന് മാറാതെ നിന്നിട്ടുണ്ട്. മറ്റെല്ലാം പഠിപ്പിച്ചു. ജീവിതം ഭര്‍ത്താവിനും മക്കള്‍ക്കും അടിമപ്പണി ചെയ്യാനുള്ളതാണെന്ന വിശ്വാസം ‘അമ്മ കാത്തു സൂക്ഷിക്കുന്നു. അമ്മയെ മറികടക്കുകയായിരുന്നു അതിജീവനത്തിന്റെ ആദ്യ പടി. എനിക്കെന്തെങ്കിലും വന്നാല്‍ ‘അമ്മ ആ ഇരുപ്പില്‍ മരിച്ചു പോകുമെന്ന് അറിയാം എങ്കിലും പെണ്മക്കളെ വലിയ ഉദ്യോഗസ്ഥരായ മരുമക്കളുടെ അടിമപ്പണിക്കാരായി കാണുന്ന ‘അമ്മ തന്നെ ആയിരുന്നു അവര്‍. പാവം. നാട്ടുകാരെ പേടിച്ചു ജീവിച്ച ഒരു പാവം.

More in News

Trending

Recent

To Top