Connect with us

കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് മന്ദിര; ഭർത്താവിന്റെ അകാല വിയോഗത്തിൽ തകർന്ന് മന്ദിര ബേദി

News

കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് മന്ദിര; ഭർത്താവിന്റെ അകാല വിയോഗത്തിൽ തകർന്ന് മന്ദിര ബേദി

കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് മന്ദിര; ഭർത്താവിന്റെ അകാല വിയോഗത്തിൽ തകർന്ന് മന്ദിര ബേദി

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഭർത്താവിന്റെ അകാലവിയോഗത്തിൽ തകർന്നിരിക്കുകയാണ് മന്ദിര ബേദി. ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് മന്ദിരയെ ആശ്വസിപ്പിക്കാൻ അവരുടെ വീട്ടിലേയ്ക്ക് എത്തിയത്.

കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് കരയുന്ന മന്ദിരയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേഹ ധൂപിയ, മനോജ് ബാജ്പയി, ഒനിർ, ദിവ്യ ദത്ത, അർഷാദ് വാഴ്സി, ടിസ്ക ചോപ്ര എന്നു തുടങ്ങി നിരവധി താരങ്ങൾ കൗശലിന്റെ വിയോഗത്തിലെ ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കഴിഞ്ഞയിടെ മന്ദിരയ്ക്കും രാജ് കൗശലിനും ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ച് നേഹ ധൂപിയ കുറിച്ചത് ഇങ്ങനെ: ‘രാജ്, നമ്മൾ ഈ ചിത്രം എടുത്തത് കൂടുതൽ കൂടുതൽ ഓർമകൾ സൃഷ്ടിക്കാനാണ്. ഇനി ഒരിക്കലും നീ ഞങ്ങളുടെ കൂടെ ഉണ്ടാകില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മന്ദിര, എന്റെ ശക്തയായ പെൺകുട്ടി, എനിക്ക് വാക്കുകൾ കിട്ടുന്നില്ല. വീരിനും താരയ്ക്കും ഒപ്പമാണ് എന്റെ മനസ്. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, സമാധാനത്തിൽ വിശ്രമിക്കൂ രാജ്.

നടനായി സിനിമയിലെത്തിയ രാജ് മൂന്ന് ചിത്രങ്ങളും എണ്ണൂറോളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ ആന്റണി കോൻ ഹേ എന്ന ചിത്രമാണ് രാജ് ആദ്യമായി സംവിധാനം ചെയ്തത്.

പിന്നീട് 2004ല്‍ ശാദി കാ ലഡ്ഡൂ, 1999ൽ പ്യാർ മേ കഭി കഭി എന്നീ ചിത്രങ്ങളും ഒരുക്കി.98 ൽ സ്വന്തമായി പരസ്യ കമ്പനി ആരംഭിച്ച രാജ് 800 ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

1999ലാണ് കൌശലിന്‍റെയും മന്ദിരാ ബേദിയുടെയും വിവാഹം നടന്നത്. വീര്‍ കൗശല്‍, താരാ ബേദി കൗശല്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. നാല് വയസുകാരിയായ താരയെ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷമാണ് ദത്തെടുത്തത്.

More in News

Trending

Recent

To Top