Malayalam
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന്
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന്
Published on
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് നടക്കുന്നത്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ ആണ് പാസ് വിതരണം ആരംഭിക്കുന്നത്.
പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവല്‍ കിറ്റ് കൈപ്പറ്റേണ്ടത്. കൂടുതലായി അനുവദിച്ച പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരുകയാണ്.
പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രഷന് സംബന്ധമായ സംശയങ്ങള്‍ക്ക്
https://registration.iffk.in എന്ന ലിങ്കിലോ 8304881172 എന്ന നമ്ബറിലോ ബന്ധപ്പെടാവുന്നതാണ്.
Continue Reading
You may also like...
