വിമര്‍ശനം എന്താണെന്നും അധിക്ഷേപം എന്താണെന്നും മനസിലാകാത്തവര്‍ പോലും നമ്മുക്കിടയില്‍ ഉണ്ട്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്ശ്രദ്ധിച്ച് ജീവിക്കുക; തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഗോപിക രമേശ്
വിമര്‍ശനം എന്താണെന്നും അധിക്ഷേപം എന്താണെന്നും മനസിലാകാത്തവര്‍ പോലും നമ്മുക്കിടയില്‍ ഉണ്ട്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്ശ്രദ്ധിച്ച് ജീവിക്കുക; തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഗോപിക രമേശ്
വിമര്‍ശനം എന്താണെന്നും അധിക്ഷേപം എന്താണെന്നും മനസിലാകാത്തവര്‍ പോലും നമ്മുക്കിടയില്‍ ഉണ്ട്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്ശ്രദ്ധിച്ച് ജീവിക്കുക; തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഗോപിക രമേശ്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയാണ് ഗോപിക രമേശ്. അടുത്തിടെ നടിയുടെ ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ട് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മാത്രമല്ല, അടുത്തിടെ ഏറെ വിവാദമായ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയിലും ഇത് പ്രതിപാദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപിക.
ലൗഡ്സ്പീക്കര്‍ പരിപാടിയ്ക്ക് അധികം റീച്ച് ലഭിക്കേണ്ടെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത്. ശരിക്കും എന്ത് ധരിക്കേണ്ട എന്നൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടക്കുന്ന കാലത്താണ് ഇപ്പോള്‍ നമ്മള് ജീവിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പൊതുവേദിയില്‍ വെച്ച് ഇത്തരത്തില്‍ അവര്‍ സംസാരിച്ചതെന്ന് അറിയില്ല.
എല്ലാവരും കാണുന്ന ടിവി പോലൊരു മാധ്യമത്തിലിരുന്നാണ് ഇതൊക്കെ വിളിച്ച് പറയുന്നത്. അങ്ങനെ എല്ലാം പറയാം എന്നൊക്കെയുള്ളത് വെറും തെറ്റായ ചിന്തയാണ്. പറഞ്ഞതിലെ തെറ്റ് അവര്‍ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. താന്‍ വിമര്‍ശനങ്ങളെ ഗൗനിക്കാറേയില്ല. ആദ്യമൊക്കെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ പലരും വന്ന് വിമര്‍ശിക്കാറുണ്ടായിരുന്നു. അന്നൊക്കെ താന്‍ ആ കമന്റുകള്‍ വായിക്കാറുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് അത്തരം നെഗറ്റീവ് കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാറേ ഇല്ല. വിമര്‍ശനം എന്താണെന്നും അധിക്ഷേപം എന്താണെന്നും മനസിലാകാത്തവര്‍ പോലും നമ്മുക്കിടയില്‍ ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ കയറി ഇടപെട്ട് അഭിപ്രായം പറയുന്നതൊക്കെ അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് കരുതുന്നവര്‍ ഉണ്ട്. ഞാന്‍ എട്ടാം ക്ലാസ് വരെ ചെന്നെയിലും ദില്ലിയിലുമൊക്കെയാണ് പഠിച്ചത്. അവിടുത്തെ ജീവിത രീതികളാണ് ഞാന്‍ ശീലിച്ചത്.
പിന്നീട് നാട്ടില്‍ വന്നപ്പോള്‍ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ കമന്റുകള്‍ ഉണ്ടായിരുന്നു. തന്നെ സംബന്ധിച്ച് അതൊരു വലിയ കള്‍ച്ചറല്‍ ഷോക്കായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാത്രം കേട്ട് മുന്നോട്ട് പോകാന്‍ നമ്മുക്ക് സാധിക്കില്ല. അവരുടെ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കേണ്ട കാര്യമില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്ശ്രദ്ധിച്ച് ആഗ്രഹിക്കുന്നത് പോലെ ജീവിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും വിലകൊടുക്കാന്‍ പഠിക്കണം എന്നും താരം പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...