Connect with us

കനിഹയുടെ സൗന്ദര്യത്തിന്റെ രഹസ്യം…!, ജിമ്മില്‍ നിന്നുള്ള തന്റെ ബോക്‌സ് ജംപ് വീഡിയോ പങ്കുവെച്ച് കനിഹ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ, ജിമ്മില്‍ നിന്നുള്ള തന്റെ ബോക്‌സ് ജംപ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കനിഹ. നിരവധിയാളുകളാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിന്‍, ചിയാന്‍ വിക്രം- ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ അന്യന്‍ എന്നീ ചിത്രങ്ങളിലെ നായികമാര്‍ക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്.

ശ്രേയ സരണ്‍, ജെനീലിയ, സദ എന്നിവര്‍ക്ക് വേണ്ടിയാണു കനിഹ ശബ്ദം നല്‍കിയത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയിലും കനിഹ എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top