Malayalam
ഞാനായാലും ശരി, മമ്മൂട്ടിയായാലും ശരി, അടൂര്‍ സാറിന് അത് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് എംആര്‍ ഗോപകുമാര്‍
ഞാനായാലും ശരി, മമ്മൂട്ടിയായാലും ശരി, അടൂര്‍ സാറിന് അത് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് എംആര്‍ ഗോപകുമാര്‍
നാടക രംഗത്ത് നിന്ന് സിനിമയിലേക്കും സീരിയലിലേക്കും എത്തിയയാളാണ് എംആര്‍ ഗോപകുമാര്‍. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ വിധേയനിലെ കഥാപാത്രമാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമ്ത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലേയ്ക്ക് എത്തിയതിനെപ്പറ്റി പറയുകയാണ് ഗോപകുമാര്‍.
‘അടൂരിന്റ മതിലുകള്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. മമ്മൂട്ടിയുടെ കൂടെ ജയിലില്‍ കഴിയുന്ന തടവുകാരനായിട്ടായിരുന്നു ഞാനെത്തിയത്. ഒരു അപ്രധാന വേഷമായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് ഒന്ന് വരണം എന്ന് പറഞ്ഞു. ചെന്നപ്പോള്‍ ഇങ്ങനെയൊരു പടം ചെയ്യാന്‍ പോകുകയാണെന്നും അതിലൊരു വേഷം താന്‍ ചെയ്താല്‍ കൊള്ളാമെന്നും അടൂര്‍ സര്‍ പറഞ്ഞു.
മമ്മൂട്ടിയാണ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ കരുതി മതിലുകളിലെ പോലെയുള്ള വേഷമായിരിക്കുമെന്ന്. സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും പറഞ്ഞു.
ഞാന്‍ ആ കഥ വായിച്ചിട്ടില്ലായിരുന്നു അപ്പോള്‍. അടൂര്‍ സാറിന് സ്‌ക്രിപ്റ്റ് നേരത്തെ വായിക്കുന്നത് ഇഷ്ടമല്ലായിരുന്നു. പുള്ളി ആര്‍ക്കും സ്‌ക്രിപ്റ്റ് കൊടുക്കാറില്ല. ഞാനായാലും ശരി. മമ്മൂട്ടിയായാലും ശരി. സ്‌ക്രിപ്റ്റ് കൊടുക്കുന്ന പ്രശ്നമേയില്ല. ഷോട്ട് എടുക്കുന്ന സമയത്ത് ഡയലോഗ് മാത്രം പറഞ്ഞുകൊടുക്കും. നേരത്തെ വായിച്ച് പഠിക്കാനൊന്നും അദ്ദേഹം അനുവദിക്കില്ല,’ എന്നും ഗോപകുമാര്‍ പറഞ്ഞു.
