Connect with us

‘2000 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടി വന്ന ഹതഭാഗ്യന്‍’; ചിത്രങ്ങള്‍ പങ്കുവെച്ച് ഒമര്‍ ലുലു, കമന്റുകളുമായി ആരാധകര്‍

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്എസ്എല്‍സി പരാക്ഷ ഫലം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയവും ഇത് തന്നെയാണ്. ഇപ്പോഴിതാ തന്റെ പഴയ എസ്എസ്എല്‍സി ബുക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകന്റെ പോസ്റ്റിനും കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മൊത്തം 379 മാര്‍ക്ക് ആണ് ഒമര്‍ നേടിയിരിക്കുന്നത്. ഫിസിക്‌സിനാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്, 42. ഫസ്റ്റ് ക്ലാസ് കിട്ടിയിട്ടുമുണ്ട്. എന്നാല്‍ ഏവരുടെയും ശ്രദ്ധ ഉടക്കിയത് വര്‍ഷത്തിലാണ്. പാസ് ആയ വര്‍ഷം 2000 ആണ്.

‘2000 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയവര്‍ ആണ് ഹതഭാഗ്യവന്‍മാര്‍. മന്ത്രി പിജെ ജോസഫ് പ്രീഡിഗ്രി നിര്‍ത്തി’, അതാണ് പ്രശ്‌നം. കോളേജിലേയ്ക്ക് കടക്കേണ്ടിയിരുന്ന ഒമറും ബാച്ചുകാരും പിന്നെ കോളേജ് കാണാന്‍ രണ്ടു കൊല്ലം പ്ലസ് വണ്‍, പ്ലസ് ടു പൂര്‍ത്തിയാക്കേണ്ടി വന്നു

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഒമറിന്റെ തുടക്കം. ‘ധമാക്ക’ ഒഴികെയുള്ള സിനിമകള്‍ എല്ലാം വിദ്യാര്‍ത്ഥി ജീവിതത്തെ ചേര്‍ത്തുവച്ചതായിരുന്നു. ഇനി വരാനിരിക്കുന്നത് ബാബു ആന്റണി ചിത്രം ‘പവര്‍സ്റ്റാര്‍’ ആണ്. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ഇത്. ഒമറിന്റെ ധമാക്കയാണ് 2020ല്‍ ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രം.

More in Malayalam

Trending

Recent

To Top