നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗീതു മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ മകള്‍ ആരാധനയ്ക്കായി സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
അന്തരിച്ച എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസിലാക്കുക.
ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ആരാധനാ’ എന്നാണ് ഗീതു കുറിച്ചിരിക്കുന്നത്.
ഭര്‍ത്താവ് രാജീവ് രവിയും മകളുമൊരുമിച്ചുള്ള ചിത്രവും ഗീതു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരിയും കവയിത്രിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ കമല ഭാസിന് അന്തരിച്ചത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....