ബോളിവുഡി താരസുന്ദരി ആലിയ ഭട്ടും സഞ്ജയ് ലീല ബന്‍സാലിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’യ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയില്‍ തങ്ങളുടെ സ്ഥലത്തെ മോശമായി ചിത്രീകരിക്കുന്നെന്ന് പരാതിപ്പെട്ട് കാമാത്തിപുര നിവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ചിത്രത്തില്‍ നിന്ന് കാമാത്തിപുര എന്ന സ്ഥലപ്പേര് മാറ്റണമെന്ന് നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായാണ് ഹര്‍ജി സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ജി എസ് പട്ടേല്‍ അധ്യക്ഷനായ ബഞ്ച് കേസ് നാളെ പരിഗണിക്കും.
ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ‘ഗംഗുഭായ് കൊത്തേവാലി’ എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റഹിം ലാല’ എന്ന കഥാപാത്രമായി അജയ് ദേവ്ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സഞ്ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്ന് ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.
പദ്മാവതിനു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ബന്‍സാലി തന്നെയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. ഫെബ്രുവരി 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...