News
ബേബി ഷവര്‍ ആഘോഷമാക്കി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ലവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബേബി ഷവര്‍ ആഘോഷമാക്കി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ലവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ലവും ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ബേബി ഷവറില്‍നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജല്‍. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2020 ഒക്ടോബര്‍ 30-ന് മുംബൈയില്‍ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്ലുവിന്റെയും വിവാഹം.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും ഒടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇരുവരും വിവാഹിതരായത്. 2022 ജനുവരി ഒന്നിന്നാണ് കാജല്‍ അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഗൗതം കിച്ലു അറിയിച്ചത്.
‘2022ലേക്ക് നോക്കുന്നു’ എന്ന അടിക്കുറിപ്പിനൊപ്പം ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ ഇമോട്ടിക്കോണും ചിത്രത്തിനൊപ്പം നല്‍കി പരോക്ഷമായ രീതിയില്‍ കിച്ലു സന്തോഷവാര്‍ത്ത വെളിപ്പെടുത്തുകയായിരുന്നു. മുംബൈ സ്വദേശിയായ കാജല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. വിവാഹശേഷവും അഭിനയത്തില്‍ സജീവമാണ് താരം.
‘ആചാര്യ’, ‘ഹേ സിനാമിക’, ‘ഉമ’, ‘ഇന്ത്യന്‍ 2’ തുടങ്ങിയ സിനിമകളാണ് കാജലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ‘ആചാര്യ’യില്‍ ചിരഞ്ജീവിയും ‘ഇന്ത്യന്‍ 2’ വില്‍ കമല്‍ഹാസനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ‘ഹേ സിനാമിക’യില്‍ ദുല്‍ഖറാണ് നായകന്‍.
