‘ബധായി ദോ’എന്ന ചിത്രത്തിന്റെ ഓഡീഷനിടെ താന്‍ വംശീയപരമായി അധിക്ഷേപിക്കപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചും ധരാങ് എന്ന അരുണാചല്‍ പ്രദേശുകാരി. രാജ്കുമാര് റാവുവും ഭൂമി പഡ്നേക്കറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാമായിരുന്നു ബധായി ദോ. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് ചും ധരാങ് അവതരിപ്പിച്ചത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചും തുറന്നു പറച്ചിലുകള്‍ നടത്തിയത്. ” സിനിമയിലേക്ക് എത്തിപ്പെടാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. സിനിമയില്‍ തനിക്ക് സ്പാ തൊഴിലാളിയുടെ വേഷങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്. അത്തരം വേഷങ്ങള്‍ ചെയ്താല്‍ തനിക്ക് സ്ഥിരമായി ആ വേഷം തന്നെ ലഭിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍ ഭയപ്പെടുന്നതും ഇതാണ്. സിനിമയില്‍ മാത്രമല്ല, ദൈനംദിന ജീവിതവും അത്ര എളുപ്പമല്ല അവിടെ
‘ബധായി ദോ’യുടെ ഓഡീഷന് വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ എന്നെ കോറോണ എന്ന് വിളിച്ചു. 2020 മാര്‍ച്ചില്‍ ആയിരുന്നു സംഭവം. ഓഡീഷന് നടക്കുന്ന സ്ഥലത്തേക്ക് പോകുമ്ബോഴാണ് അവര്‍ കോറോണ എന്ന് വിളിച്ചത്. ഞാന്‍ കരഞ്ഞു പോയി. ഓഡീഷനിടെ വഴക്കു കൂടേണ്ട ഒരു സന്ദര്‍ഭമുണ്ടായിരുന്നു.
ആ സംഭവത്തെത്തുടര്‍ന്ന് ഞാനത് ശരിക്കും ചെയ്യുകയായിരുന്നു-ചും പറയുന്നു. ഗേ ആയ യുവാവും ലെസ്ബിയനായ യുവതിയും തങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിവാഹം കഴിക്കുന്ന കഥയാണ് ബധായി ദോ പറയുന്നത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...