Malayalam
‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’…, വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി കൊടുത്ത് ദുര്‍ഗ കൃഷ്ണ, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’…, വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി കൊടുത്ത് ദുര്‍ഗ കൃഷ്ണ, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയ ദുര്‍ഗയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോകളാണ് ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ദുര്‍ഗയ്ക്കൊപ്പം ഭര്‍ത്താവ് അര്‍ജുനുമുണ്ട്.
എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് ദുര്‍ഗ. ‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ”മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലെ?” എന്നായിരുന്നു ഇതിന് മറുപടിയായി ദുര്‍ഗ കുറിച്ചത്. ഇതോടെ ദുര്‍ഗയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ ലിപ് ലോക്ക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സീനിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് ദുര്‍ഗയും കൃഷ്ണ ശങ്കറും രംഗത്തെത്തിയിരുന്നു.
അതേസമയം, മധുരം ജീവാമൃത ബിന്ദു എന്ന ചിത്രത്തിന്റെ പൂജയാണ് കഴിഞ്ഞ ദിവസം നടന്നത്. നാല് യുവസംവിധായകര്‍ അണിനിരക്കുന്ന ആന്തോളജി ചിത്രമാണ് മധുരം ജീവാമൃതബിന്ദു. ഷംസു സൈബ, അപ്പു എന്‍ ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
