Connect with us

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ…!; ഏറ്റെടുത്ത് ആരാധകര്‍

Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ…!; ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ…!; ഏറ്റെടുത്ത് ആരാധകര്‍

തന്റെ കഥാപാത്രങ്ങള്‍ക്കായി കഠിനമായി പ്രയത്‌നിക്കുന്ന ഒരാളാണ് മോഹന്‍ലാല്‍. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അടുത്തകാലത്തായി വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്നതിന്റെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്.

മോഹന്‍ലാല്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ഔദ്യോഗിക ഫാന്‍സ് കൂട്ടായ്മയായ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ആണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ബോക്‌സിംഗ് താരമായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വന്‍ തയ്യാറെടുപ്പുകളാണ് നടത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ബോക്‌സിംഗ് താരമാവുക. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്വല്‍ത്ത് മാന്‍ ആണ് മോഹന്‍ലാല്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ഇടവേളകളില്‍ ബോക്‌സിംഗ് താരമാകാനുള്ള പരിശീലനത്തിലായിരുന്നു മോഹന്‍ലാല്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റേതായി ഇനിപ്രദര്‍ശനത്തിന് എത്താനുള്ളത്.

More in Malayalam

Trending

Recent

To Top