കല്ലായും മണ്ണായും ഒക്കെ അതിലേയ്ക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു; വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ച് ഡോ ബിജു

സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള സംവിധായകനാണ് ഡോ. ബിജു. ഇപ്പോഴിതാ വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥി നല്കിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് സംവിധായകന് ഡോ.ബിജു. വീടു പണി നടക്കുന്ന സമയത്ത് തന്റെ കയ്യിലേയ്ക്കു വെച്ചു തന്ന അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചാണ് ബിജു ഫേസ്ബുക്കില്‍ പങ്കുവച്ചത്. നടന് ഇന്ദ്രന്‍സും മകന് മഹീന്ദ്രനുമാണ് ബിജുവിന്റെ വീട് സന്ദര്‍ശിച്ചത്.
ഡോ.ബിജുവിന്റെ കുറിപ്പ്;
അപ്രതീക്ഷിത അതിഥി
അപ്രതീക്ഷിതമായി ഇന്ദ്രന്‍സേട്ടനും മകന് മഹീന്ദ്രനും രാവിലെ വീട്ടിലെത്തി. വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ് . ഇന്നിപ്പോള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി. വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു.
അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു. വലിയ സന്തോഷം ഉള്ള ഒരു ദിവസം. വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ്. കല്ലായും മണ്ണായും ഒക്കെ അതിലേയ്ക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു. ….ഈ സ്നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക …
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...