Malayalam
മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി.
സോശ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് ഇവ വൈറലാകുന്നതും. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിവ്യ. മകളുടെ മടിയില്‍ തലവെച്ചുറങ്ങുന്ന ദിവ്യയെ ആണ് ചിത്രത്തില്‍ കാണുന്നത്. മദര്‍ഹുഡ് ട്രഷര്‍ എന്നാണ് ചിത്രത്തിന് ദിവ്യ നല്‍കിയിരിക്കുന്ന ഹാഷ് ടാഗ്.
കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ദിവ്യയ്ക്ക് മകള്‍ പിറന്നത്. മകളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു. ”പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു.
ഗര്‍ഭകാലത്തുണ്ടാവുന്ന മോണിങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു. അതോര്‍ത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം. തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടര്‍ നിര്‍ദേശിച്ച സമയമത്രയും പൂര്‍ണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും.
പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്ടീസ് പുനരാരംഭിച്ചു. വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോള്ക്കിപ്പോള് അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാന്‍ തുടങ്ങി. ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നു എന്നുമാണ് ദിവ്യ പറഞ്ഞത്.
