Malayalam
‘വളരെ കുറഞ്ഞു പോയി, തിയേറ്ററില്‍ ഇതിലധികം ലഭിക്കും’; പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് വിജയ് ദേവരക്കൊണ്ട
‘വളരെ കുറഞ്ഞു പോയി, തിയേറ്ററില്‍ ഇതിലധികം ലഭിക്കും’; പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യയാകെ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. താരത്തിന്റെ ‘ലൈഗര്‍’ ചിത്രം ഒടിടി റിലീസ് 200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.
സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ല എന്ന് വിജയ് വ്യക്തമാക്കി കഴിഞ്ഞു. ഡിജിറ്റല്‍ റിലീസിനായും സാറ്റലൈറ്റ് റൈറ്റ്സിനായും 200 കോടി രൂപയുടെ കരാര്‍ നടന്നുവെന്നും നിര്‍മ്മാതാക്കള്‍ അത് പരിഗണിക്കുകയാണെന്നുമുള്ള പോസ്റ്റര്‍ പങ്കുവച്ചാണ് നടന്റെ പ്രതികരണം. ”വളരെ കുറഞ്ഞു പോയി, തിയേറ്ററില്‍ ഇതിലധികം ലഭിക്കും” എന്നാണ് വിജയ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെ ആണ് നായിക. ബോക്സറുടെ വേഷത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ് ദേവരകൊണ്ട പ്രത്യക്ഷപ്പെട്ടത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുക.
രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹര്‍, പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്.
