ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം അതാണ്, ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ വരെ ചീത്ത വിളിക്കുകയാണ്; തുറന്ന് പറഞ്ഞ് സംവിധായകന് സിദ്ദിഖ്
ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം അതാണ്, ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ വരെ ചീത്ത വിളിക്കുകയാണ്; തുറന്ന് പറഞ്ഞ് സംവിധായകന് സിദ്ദിഖ്
ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം അതാണ്, ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ വരെ ചീത്ത വിളിക്കുകയാണ്; തുറന്ന് പറഞ്ഞ് സംവിധായകന് സിദ്ദിഖ്
മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലെത്തിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിചാരിച്ച അത്രയും വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. റിലീസ് സമയത്ത് സിനിമയ്ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണമാണ് പരാജയത്തിന് കാരണമായത് എന്നാണ് സംവിധായകന് സിദ്ദിഖ് പറയുന്നത്. സിനിമ തിയറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ ആളുകള്‍ക്കു പോലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു.
സത്യത്തില്‍ ബിഗ് ബ്രദറിന് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇവിടെയുള്ള സൈബര്‍ ആക്രമികളാണ്. മാത്രമല്ല, ബിഗ് ബ്രദര്‍ ഹിന്ദി യുട്യൂബ് റിലീസ് വലിയ ഹിറ്റായിരുന്നു. ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ ചീത്ത വിളിക്കുകയാണ് ഇവരെന്നും സിദ്ദിഖ് പറയുന്നു.
നേപ്പാളിലൊക്കെ യുട്യൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു ബിഗ് ബ്രദര്‍. സിനിമ റിലീസ് സമയത്ത് ഇതിന്റെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ല. സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് എത്തി, കണ്ടതിന് ശേഷം ഹിന്ദിയില്‍ നിന്നും ആളുകള്‍ എത്തി തങ്ങള്‍ പ്രതീക്ഷിച്ച തുകയ്ക്കു തന്നെ വില്‍ക്കുകയും ചെയ്തു.
സിനിമ റിലീസ് ചെയ്യുമ്പോള്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്റെ സഹായം നിര്‍മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ് ഇപ്പോള്‍. സിനിമയെ ചീത്ത പറയാന്‍ വരുന്നവര്‍ക്കൊന്നും കൃത്യമായ ഐഡന്റിറ്റി ഉള്ളവരല്ല. ഇത്തരക്കാര്‍ മലയാള സിനിമയെ ഉന്മൂലനം ചെയ്യുമെന്നും സിദ്ദിഖ് പ്രതികരിച്ചു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...