Malayalam
ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് പോകാന്‍ വീട്ടുകാർ സമ്മതിക്കുന്നില്ല ; കെട്ട്യോളാണെന്റെ മാലാഖയിലെ നായിക ജീവിതത്തില്‍ ഫൈറ്റ് ചെയ്തത് ഇതിനുവേണ്ടി !
ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് പോകാന്‍ വീട്ടുകാർ സമ്മതിക്കുന്നില്ല ; കെട്ട്യോളാണെന്റെ മാലാഖയിലെ നായിക ജീവിതത്തില്‍ ഫൈറ്റ് ചെയ്തത് ഇതിനുവേണ്ടി !
ഒരു സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ഗൗരവമേറിയ ഒരു വിഷയവുമായി എത്തിയ സിനിമയാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസാം ബഷീറെന്ന സംവിധായകന്റെ ആദ്യ ചിത്രവുമായിരുന്നു ‘കെട്ട്യോളാണ് എന്റെ മാലാഖ’.
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ, കര്‍ഷകനായ, അമ്മയോടും പെങ്ങന്മാരോടും അതിയായ വാത്സല്യം ഉള്ള കുട്ടപ്പായി എന്ന സ്ലീവച്ചന്‍, റിന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മാലാഖയുടെ കഥാവഴി.
ഒരു വ്യക്തിയുടെ കൗമാരവും യൗവ്വനവും വേണ്ട വിധത്തില്‍ പാകപ്പെടുന്നതില്‍ കുടുംബവും വളരുന്ന ചുറ്റുപാടും ചെലുത്തുന്ന സ്വാധീനവും ലൈംഗിക വിദ്യാഭ്യാസമെന്ന സിനിമ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയത്തെ പരിഗണിക്കുന്നതുമാണ് ഈ സിനിമ.
ചിത്രത്തില്‍ റിന്‍സി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് വീണ നന്ദകുമാര്‍. താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഒരു അഭിമുഖത്തിലൂടെ വീണ.
ഏറ്റവും കൂടുതലായി ജീവിതത്തില്‍ ഫൈറ്റ് ചെയ്തിട്ടുള്ളത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് വീണ പറയുന്നു. എന്തു ചെയ്യുമ്പോഴും എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു. അത് മലയാളിയായതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ബോംബെയില്‍ നിന്ന് നാട്ടില്‍ വരുമ്പോഴാണ് അത്തരം കാര്യങ്ങള്‍ അധികവും ഉണ്ടായിട്ടുള്ളതെന്നും വീണ പറയുന്നു.
ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളിടത്ത് പോവാന്‍ വീട്ടില്‍ നിന്ന് സമ്മതിക്കുമായിരുന്നില്ല. നമുക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ എന്താണെങ്കിലും, ആരെയെങ്കിലും കാണാനാണെങ്കിലും എവിടെയെങ്കിലും പോവാനാണെങ്കിലും എല്ലാവരും ഇക്കാര്യങ്ങളെ ജഡ്ജ് ചെയ്യുമെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു.
കരിയറിന്റെ കാര്യത്തിലും താന്‍ ഏറെ ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണെന്നും താരം പറഞ്ഞു . കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം വേറെയും കഥാപാത്രങ്ങള്‍ വരുന്നുണ്ടെന്നും മറ്റ് ഇവന്റുകളും കിട്ടിത്തുടങ്ങിയെന്നും വീണ പറഞ്ഞു.
വീണ ഒരു ഐ.എ.എസുകാരിയാവുകയാണെങ്കില്‍ പ്രധാനമായും ചെയ്യുന്ന കാര്യങ്ങള്‍ എന്തായിരിക്കുമെന്ന അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തിന് പ്രകൃതിയ്ക്കും തുല്യതയ്ക്കും വേണ്ടിയായിരിക്കും എന്നാണ് വീണ മറുപടി പറഞ്ഞത്.
2017ല്‍ സെന്തില്‍ രാജ് സംവിധാനം ചെയ്ത കടങ്കഥ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്തേക്ക് വരുന്നത്. ആ കഥാപാത്രത്തിലൂടെ വലിയ ശ്രദ്ധ നേടാനായില്ലെങ്കിലും കെട്ട്യോളാണെന്റെ മാലാഖയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
about veena