Connect with us

ഒരുമിച്ച് അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളില്‍ ഒരാള്‍; സഞ്ചാരി വിജയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ സുരഭി ലക്ഷ്മി, വൈറലായി കുറിപ്പ്

Malayalam

ഒരുമിച്ച് അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളില്‍ ഒരാള്‍; സഞ്ചാരി വിജയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ സുരഭി ലക്ഷ്മി, വൈറലായി കുറിപ്പ്

ഒരുമിച്ച് അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളില്‍ ഒരാള്‍; സഞ്ചാരി വിജയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ സുരഭി ലക്ഷ്മി, വൈറലായി കുറിപ്പ്

വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ സഞ്ചാരി വിജയുടെ വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹതാരങ്ങള്‍. താരത്തിന് അന്തിമോപചാരം അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തെ തുടര്‍ന്ന് വിജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഇന്നലെ രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വാഹനാപകടത്തില്‍ വിജയ്യുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ഇപ്പോഴിതാ വിജയെ കുറിച്ച് സുരഭി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സുരഭിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

ഒരുമിച്ച് അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളില്‍ ഒരാള്‍. കന്നഡ തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നാക്ഷണല്‍ അവാര്‍ഡ് വിന്നറുമായ എന്റെ പ്രിയ സുഹൃത്ത് സഞ്ചാരി വിജയ്, ”നാന്‍ അവനല്ല അവളു” സിനിമയിലെ സഞ്ചാരി വിജയുടെ അഭിനയം കണ്ടിട്ട് ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട് ആ സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡും ലഭിച്ചു, ഗിരീഷ് കര്‍ണാടിന്റെ ബയോപിക്കില്‍ അദ്ദേഹമാണ് ഗിരീഷ് കര്‍ണാട്ആയി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷവും പ്രതീക്ഷയും ആയിരുന്നു,ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ ഇരിക്കെയാണ് അദ്ദേഹം ബൈക്ക് ആക്‌സിഡന്റ്ല്‍ നമ്മളോട് വിട പറഞ്ഞത്. വിശ്വസിക്കാനാവുന്നില്ല……

അതേസമയം, താരത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടി മേഘ്‌ന രാജും രംഗത്തെത്തിയിരുന്നു. ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നിങ്ങള്‍ എത്രമാത്രം മികച്ചവനായിരുന്നുവെന്ന് എപ്പോഴും ഓര്‍മിക്കപ്പെടും. ദൈവം ഇത് കഠിനമായ വഴിയിലാക്കിയെന്നും മേഘ്‌ന രാജ് എഴുതുന്നു. തന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരിച്ചതിനെ തുടര്‍ന്ന് എഴുതിയ കുറിപ്പിന് സഞ്ചാരി വിജയ് സൂചിപ്പിച്ച കാര്യവും മേഘ്‌ന പങ്കുവയ്ക്കുന്നു. ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും എന്ന് സഞ്ചാരി വിജയ് എഴുതിയതാണ് മേഘ്‌ന രാജ് പങ്കുവെച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Malayalam