Malayalam
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ; സിനിമാക്കാരുടെ നിലനില്‍പ്പ് മറ്റുള്ളവരുടെ ഔദാര്യത്തിലാണ് എന്ന വാദത്തിനെതിരെ ഒമര്‍ലുലു
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ; സിനിമാക്കാരുടെ നിലനില്‍പ്പ് മറ്റുള്ളവരുടെ ഔദാര്യത്തിലാണ് എന്ന വാദത്തിനെതിരെ ഒമര്‍ലുലു
തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ലുലു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ സിനിമാക്കാരുടെ നിലനില്‍പ്പ് മറ്റുള്ളവരുടെ ഔദാര്യത്തിലാണ് എന്ന വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്. നിങ്ങളെ എന്റര്ടൈയന് ചെയിപ്പിക്കാത്ത, രസിപ്പിക്കാത്ത ഒരു ബോര് സിനിമ അല്ലെങ്കില്‍ മോശം സിനിമ നിങ്ങള്‍ വിജയിപ്പിക്കുമോ എന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ എന്നും ഒമര്‍ ചോദിക്കുന്നു.
നിങ്ങളെ എന്റര്ടൈയന് ചെയിപ്പിക്കാത്ത,രസിപ്പിക്കാത്ത ഒരു ബോര് സിനിമ അല്ലെങ്കില്‍ മോശം സിനിമ നിങ്ങള്‍ വിജയിപ്പിക്കുമോ. പിന്നെ എന്ത് അടിസ്ഥാനത്തതില്‍ ആണ് പറയുന്നത് നിങ്ങളുടെ ഔദാര്യം ആണ് ഞങ്ങളുടെ ഈ ജീവിതം എന്ന് ഒരു പ്രമുഖ സ്റ്റാറിന്റെ പഴയ സ്റ്റേജ് ഷോ പ്രസംഗം കേട്ടപ്പോള്‍ തോന്നിയത് ആണ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം നടന് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒമര്‍ ലുലു പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. വിജയുടെ മുഖത്ത് ഒരേ ഭാവം മാത്രമാണ് ഉള്ളതെന്ന് വന്ന കമന്റിന് ഉടന്‍ തന്നെ ‘എല്ലാ ഭാവം അറിയുന്ന മറ്റുള്ളവര്‍ക്ക് എന്താ ഇയാളുടെ അത്രക്ക് ഇനീഷ്യല്‍ കളക്ഷന്‍ കിട്ടാതെ സൗത്ത് മൊത്തം നോക്കിയാലും വിജയ് അണ്ണന്റെ സ്റ്റാര്‍ഡം വേറെ ലെവല്‍ ആണ് മോനെ’ എന്നാണ് ഒമര്‍ ലുലു മറുപടി നല്കി. ഇത് സ്ക്രീന്‍ ഷോര്്ട്ടുകളടക്കം എടുത്ത് പ്രചരിക്കുകയായിരുന്നു.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു.
