Connect with us

‘ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും, കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ താന്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും’; പ്രതികരണവുമായി സ്വാസിക

Malayalam

ചാനല്‍ പരിപാടിയ്ക്കിടെ ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അധ്യക്ഷ എംസി ജോസഫൈനുമായി ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി പെരുമാറിയതിനെതിരെ നടി സ്വാസിക. സംഭവം വൈറലായതോടെ നിരവധി പേരാണ് ജോസഫൈനെതിരെ രംഗത്തെത്തിയത്.

‘ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും, കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ താന്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്.

ഒരു പെണ്‍കുട്ടിയുടെ അവസ്ഥ കേള്‍ക്കാന്‍ പോലും മാനസികാവസ്ഥ ഇല്ലാത്തവര്‍ എങ്ങനെയാണ് ആ പെണ്‍കുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകള്‍ക്കെതിരെ മാത്രം പ്രതികരിച്ചാല്‍ പോരാ, ഇതുപോലെ കൂട്ടത്തില്‍ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങള്‍ക്കെതിരെ നമ്മള്‍ സ്ത്രീകള്‍ പ്രതികരിക്കണം. ഇതുപോലെയുള്ളവര്‍ കാണിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നാണ് സ്വാസിക പറഞ്ഞത്.

മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എറണാകുളം സ്വദേശി ലെബിന ഗാര്‍ഹിക പീഡനത്തെ കുറിച്ച് പറയാന്‍ എംസി ജോസഫൈനെ വിളിക്കുന്നത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി.

പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top