Connect with us

നിങ്ങൾ ഇത്രയ്ക്ക് പാവം ആയിരുന്നോ?മനസിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു… അത് മാറി, ഇമേജ് തന്നെ ചേഞ്ചായി ഒമർ ലുലുവിനെ കുറിച്ച് പ്രേക്ഷകർ

TV Shows

നിങ്ങൾ ഇത്രയ്ക്ക് പാവം ആയിരുന്നോ?മനസിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു… അത് മാറി, ഇമേജ് തന്നെ ചേഞ്ചായി ഒമർ ലുലുവിനെ കുറിച്ച് പ്രേക്ഷകർ

നിങ്ങൾ ഇത്രയ്ക്ക് പാവം ആയിരുന്നോ?മനസിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു… അത് മാറി, ഇമേജ് തന്നെ ചേഞ്ചായി ഒമർ ലുലുവിനെ കുറിച്ച് പ്രേക്ഷകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടി ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ ഹൗസിൽ പതിനാല് പേരാണ് കപ്പിനായി മത്സരിക്കുന്നത്. ബി​ഗ് ബോസിലേക്ക് പങ്കെടുക്കാനെത്തുമ്പോൾ‌ രണ്ടും കൽപ്പിച്ച് വേണം വരാൻ. കാരണം പുറത്തുണ്ടായിരുന്ന സൽപ്പേര് ചിലപ്പോൾ ബി​ഗ് ബോസിൽ വന്ന് കഴിയുമ്പോൾ നഷ്ടപ്പെട്ടേക്കും. ആരാധകർ ​ഹേറ്റേഴ്സായി മാറും.

പല സെലിബ്രിറ്റികളും നെ​ഗറ്റീവ് ഇമേജും സൈബർ അറ്റാക്കും പുറത്ത് ഇറങ്ങുമ്പോൾ നേരിടേണ്ടി വന്നാലോയെന്ന് കരുതിയാണ് ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോലും തയ്യാറാകാത്തത്. അതേസമയം ചിലരുടെ കാര്യത്തിൽ നേരെ മറിച്ചും സംഭവിക്കും ഹേറ്റേഴ്സ് മാറി ആരാധകർ ഉണ്ടാക്കും
അത്തരത്തിൽ ഹൗസിലെ ജീവിതം ഏറെ ​ഗുണം ചെയ്ത സെലിബ്രിറ്റിയാണ് ഒമർ ലുലു. പലരും ഇപ്പോൾ ഒമർ ലുലുവന്റെ ആരാധകരാണ്. ഇത്രയും പാവം മനുഷ്യനാണ് ഒമർ എന്നത് ബി​ഗ് ബോസിലൂടെയാണ് മനസിലായത് എന്നതാണ് പല പ്രേക്ഷകരും പറയുന്നത്.

മനപൂർവ ആരേയും ഉപദ്രവിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാറില്ല ഒമർ ലുലു. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ നിഷ്കളങ്കമായാണ് ഒമർ അതിനേയെല്ലാം സമീപിച്ചത്. വൈൽഡ് കാർഡ‍് എൻട്രിയായി ഒമർ ഹൗസിലേക്ക് എത്തിയപ്പോൾ ഒരു ഭൂകമ്പം പ്രേക്ഷകർ പ്രതീക്ഷിച്ചു.

കാരണം അത് വരെ പ്രേക്ഷകർക്ക് പരിചയമുള്ള ഒമർ ലുലു സോഷ്യൽമീഡിയകളിലും അഭിമുഖങ്ങളിലും മുഖം നോക്കാതെ തുറന്ന് സംസാരിക്കുന്ന ഒരാൾ കൂടിയാണ്. നല്ല സമയം സിനിമ റിലീസ് ചെയ്തിന്റെ പേരിലുള്ള വിവാദങ്ങളിൽ പെട്ട് നിൽക്കുമ്പോഴാണ് ഒമർ ഹൗസിലേക്ക് മത്സരിക്കാൻ എത്തിയത്. അലസതയാണ് തന്റെ സ്ട്രാറ്റജി എന്നാണ് ഹൗസിലുള്ള മറ്റുള്ളവരോട് സംസാരിക്കവെ ഒമർ ലുലു പറഞ്ഞത്.

മനപൂർവം ആരേയും വേദനിപ്പിച്ചും പരിക്കേൽപ്പിച്ചും ​ഗെയിം ജയിക്കേണ്ടെന്ന ഒമറിന്റെ സമീപനത്തിനാണ് ആരാധകർ കൂടുതൽ. മിഷൻ എക്സ് ടാസ്ക്കിലെ ഒമറിന്റെ പ്രകടന കഴിഞ്ഞതോടെ ആരാധക പിന്തുണ ഒമറിന് കൂടിയിരുന്നു. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒമർ പങ്കുവെച്ച കുറിപ്പും അതിന് പ്രേക്ഷകർ കുറിച്ച കമന്റുകളുമാണ് ഇപ്പോൾ വൈറലാകുന്നത്.

അങ്ങനെ ബിഗ് ബോസിൽ നിന്ന് ഇറങ്ങി സന്തോഷം മാത്രം…. ഉച്ചയക്ക്കൊച്ചി എയർപ്പോർട്ടിൽ കാണാം എന്നാണ് പുറത്തിറങ്ങിയ ശേഷം സോഷ്യൽമീഡിയയിൽ ഒമർ ലുലു കുറിച്ചത്. പുറത്തിറങ്ങിയ ശേഷമുള്ള ഒമർ ലുലുവിന്റെ ആദ്യത്തെ സോഷ്യൽമീഡിയ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചത്.

മനസിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു… അത് മാറി, ഇമേജ് തന്നെ ചേഞ്ചായി. പോസിറ്റീവായി ഇറങ്ങാൻ പറ്റിയല്ലോ…, നിങ്ങൾ ഇത്രയ്ക്ക് പാവം ആയിരുന്നോ?. ഫാൻ ആക്കി കളഞ്ഞു എന്നെല്ലമാണ് പ്രേക്ഷകർ കമന്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ഒമർ ലുലു ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തിയത്. ബി​ഗ് ബോസ് ഹൗസ് എക്സ്പീരിയൻസ് ചെയ്യാനാണ് താൻ വന്നതെന്നും രണ്ടാഴ്ച നിന്നപ്പോഴേക്കും ഡിപ്രഷൻ വരുന്നപോലെയായി.

ഒന്ന് രണ്ട് പേരോട് ഞാന്‍ പറയുകയും ചെയ്തിരുന്നു. എനിക്ക് ഫാമിലിയെ ഭയങ്കരമായിട്ട് മിസ് ചെയ്യുന്നു. രണ്ടാഴ്ച കൊണ്ട് ഞാന്‍ കുറേ പഠിച്ചു. എന്നെ എനിക്ക് കുറച്ചുകൂടി ഇഷ്ടമായി എന്നാണ് ഒമർ എവിക്ടായശേഷം മോഹൻലാലിനോട് സംസാരിച്ചപ്പോൾ പറഞ്ഞത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു.


ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും അവസാനം റിലീസ് ചെയ്ത ഒമർ ലുലു സിനിമ നല്ല സമയമായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോൾ നിരവധി വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

More in TV Shows

Trending

Recent

To Top