Connect with us

ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ടിം​ഗ്; ‘നല്ല സമയം’ ടീമിന്റെ ആഘോഷം ഇങ്ങനെ !

Movies

ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ടിം​ഗ്; ‘നല്ല സമയം’ ടീമിന്റെ ആഘോഷം ഇങ്ങനെ !

ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ടിം​ഗ്; ‘നല്ല സമയം’ ടീമിന്റെ ആഘോഷം ഇങ്ങനെ !

ഒമര്‍ ലുലുവിന്റെ പുതിയ സിനിമ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാനനിമിഷം റദ്ദാക്കി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ അറിയിച്ചതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

നവംബർ 19-ന് വൈകിട്ട് 7-ന് മാളിൽ നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ട്രെയിലർ ലോഞ്ച് ചെയ്യാനെത്തുന്നത് ഷക്കീല ആണെന്നറിഞ്ഞതോടെ മാൾ അധികൃതർ നടിയെ വിലക്കുകയായിരുന്നു. ഇതിനെതിരെ സംവിധായകനും നടിയും വീഡിയോയിലൂടെ പ്രതികരണവുമായി എത്തുകയും ചെയ്തു. ഇപ്പോൾ, ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ട് ചെയ്ത് ആഘോഷിച്ചിരിക്കുകയാണ് താരങ്ങൾ. ഇതിന്റെ വീഡിയോ ഒമർ ലുലു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ‘എ’ സർട്ടിഫിക്കറ്റാണ് നല്ല സമയത്തിന് ലഭിച്ചിരിക്കുന്നത്. നവംബർ 25-നാണ് ചിത്രത്തിന്റെ റിലീസ്. ഇർഷാദ് നായകനാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ എന്നിവരാണ് നായികമാർ.

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. പ്രവാസിയായ കളന്തൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഒമർ ലുലുവിന്റെ ഹാപ്പി വെഡിം​ഗ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.

More in Movies

Trending

Recent

To Top