Malayalam
കാര്യങ്ങളെല്ലാം ദിലീപിന്റെ കൈവിട്ട് പോയോ…!; ആ പരിശോധനാ ഫലങ്ങള്‍ ദിലീപിന് നിര്‍ണായകം
കാര്യങ്ങളെല്ലാം ദിലീപിന്റെ കൈവിട്ട് പോയോ…!; ആ പരിശോധനാ ഫലങ്ങള്‍ ദിലീപിന് നിര്‍ണായകം
നടി ആക്രമിക്കപ്പെട്ട കേസ് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പലവിധ ട്വിസ്റ്റിലൂടെയാണ് കാര്യങ്ങള്‍ കടന്നു പോകുന്നത്. തുടക്കത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ ചൂട് കുറഞ്ഞ് കുറഞ്ഞ് സത്യാവസ്ഥ പുറത്തെത്താതെ പോകുമോ എന്ന ആശങ്കയിലായിരുന്നു പലരും. എന്നാല്‍ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെ സംഭവമെല്ലാം മാറിമറിയുകയായിരുന്നു. നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്.
മാധ്യമങ്ങള്‍ വഴി പുറത്തെത്തിയ ചില ശബ്ദ സന്ദേശങ്ങളും പുറത്തെത്താത്ത.., അതായത് പോലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ പറയുന്ന ശബ്ദ സന്ദേശങ്ങളുമെല്ലാം തന്നെ ദിലീപ് അടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുന്നു എന്ന് വേണം കരുതാന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് ദിലീപിനെതിരെ വരികയും ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ ദിലീപിന്റെ കൂര്‍മ്മബുദ്ധിക്കാരനായ വക്കീലിന്റെ ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദിലീപിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ രക്ഷപ്പെട്ടുവെന്ന് കരുതിയ ദിലീപിന്റെ പിന്നാലെ തന്നെയാണ് പോലീസ്. കേസില്‍ കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളും കണ്ടെത്താനും കേസ് ശക്തിപ്പെടുത്താനുമാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഇതിന്റെ ഭാഗമായി ദിലീപിന്റെ ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇതിലെ തെളിവുകളെല്ലാം നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
അതുമാാത്രമല്ല, നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇവ മുദ്ര വെച്ച കവറില്‍ നല്‍കിയെന്നാണ് വിവരം. അതോടൊപ്പം തന്നെ ദിലീപിന്റെ ശബ്ദം വീണ്ടും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. രണ്ടാംതവണയാണ് ശബ്ദം പരിശോധന നടത്തിയത്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയും അന്വേഷണത്തിന് മൂന്ന് മാസം ആവശ്യമാണെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സമയം നീട്ടി നല്‍കാനിടയില്ലെന്ന് വ്യക്തമായ പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഫെബ്രുവരി 8 നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആദ്യം ശബ്ദപരിശോധന നടത്താന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയത്. രണ്ടാം തവണത്തെ ശബ്ദ പരിശോധനയ്ക്ക് ദിലീപിനെ വിളിപ്പിച്ചതില്‍ ക്രൈം ബ്രാഞ്ച് വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കാം എന്നാണ് കരുതേണ്ടത്. രഹസ്യമായി ആയിരുന്നു എല്ലാം.
ഇതിനിടെ ദിലീപിന്റെ വക്കീലായ രാമന്‍പ്പിള്ള നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ശ്രമിച്ചിരുന്നു എന്നുള്ളതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു.
ചുരുങ്ങിയ സമയം മാത്രമേ മുന്നിലുള്ളൂ എന്ന കണക്ക് കൂട്ടലില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. രാമന്‍പ്പിള്ളയെ വക്കാലത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ക്രൈം ബ്രാഞ്ചിന്റെ ലക്ഷ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സാക്ഷി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. എന്നെങ്കിലും സാക്ഷി മൊഴി രേഖപ്പെടുത്തി അത് പുതിയൊരു കേസായി രജിസ്റ്റര്‍ ചെയ്താല്‍ ദിലീപിന്റെ വക്കാലത്ത് തന്നെ ഒഴിയേണ്ടി വരും. ഇത്രയേറെ സംഭവിച്ച സ്ഥിതിയ്ക്ക് ഇത് രാമന്‍പ്പിള്ള വക്കീലിന്റെ കയ്യില്‍ നില്‍ക്കില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
അത് മാത്രമല്ല, താന്‍ ഇത്രയും നാള്‍ കാത്ത് വെച്ച ഇമേജിനും കോട്ടം സംഭവിക്കാം. അതുകൊണ്ടു തന്നെ വളരെ സൂക്ഷ്മതയോടെയാണ് രാമന്‍പ്പിള്ള ഓരോ കരുക്കളും നീക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ വക്കീലന്മാരെയിറക്കി കളിച്ചതിനു പിന്നിലും രാമന്‍പ്പിള്ളയുടെ ബുദ്ധി തന്നെ. അദ്ദേഹത്തെ പോലൊരു ക്രിമിനല്‍ ല്വായര്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ നീക്കം മുന്‍ കൂട്ടി അറിയാന്‍ കഴിയും. അത്‌കൊണ്ടു തന്നെ തന്റെ കക്ഷിയെ രക്ഷിച്ചെടുക്കാന്‍ തന്റെ ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സും ബുദ്ധിയും രാമന്‍പ്പിള്ള ഉപയോഗിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)