Connect with us

കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ പോകുന്ന ബസിന്റെ പേര് പ്രണവ്, അത് യൂണിവേഴ്സിന്റെ ഒരു സിഗ്‌നലല്ലേ…; പ്രണവ് മറ്റൊരാളെ വിവാഹം ചെയ്താല്‍ തനിക്ക് താങ്ങാനാവില്ലെന്ന് ഗായത്രി സുരേഷ്

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെയാണ് ഗായത്രി സുരേഷ് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ട്രോളുകള്‍ക്കും ഇരയാകാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞതും ഏറെ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ മറ്റൊരാളെ വിവാഹം ചെയ്താല്‍ തനിക്ക് താങ്ങാനാവില്ലെന്ന് പറയുകയാണ് ഗായത്രി സുരേഷ്. പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ. യൂണിവേഴ്സ് ചില സിഗ്‌നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരും.

എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്സിന്റെ ഒരു സിഗ്‌നലല്ലേ. ഒരു ഉത്തരമല്ലേ എന്നും ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞു.

പിന്നെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടില്‍ നിന്ന് വരുമ്‌ബോള്‍ ഒരു ഹോട്ടലില്‍ കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്‌ബോള്‍ ഒരു വെയ്റ്റര്‍ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുവാ.

ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു. ഞാന്‍ താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, പോയി. പുള്ളിക്ക് അതൊന്നും ഓര്‍മ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ,’ എന്നും ഗായത്രി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending