Connect with us

തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ നേപ്പാളിലേയ്ക്ക് പലായനം ചെയ്‌തോ, ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല, അതൊക്കെ എല്ലാരും വിട്ടു, ഇങ്ങോട്ട് തിരിച്ചുവാ’; ധര്‍മജന്റെ ഫോട്ടോയ്ക്ക് കമന്റുകളുടെ പെരുമഴ

Malayalam

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് ധര്‍ജന്‍ ബോള്‍ഗാട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങക്ുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷയ്ല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നേപ്പാളില്‍ നിന്നുമുള്ള തന്റെ ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘ഒരു നേപ്പാള്‍ ക്ലിക്ക്’ എന്നാണ് താരം ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്. ഫോട്ടോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളാണ് ചിത്രം വൈറലാക്കിയത്. ധര്‍മ്മജന്റെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ പറ്റിയാണ് മിക്ക കമന്റുകളും. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പലായനം ചെയ്തതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്’, ‘അന്ന് പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ’, ‘കോണ്‍ഗ്രസ്സ് അടിത്തറ കെട്ടി ഉറപ്പിക്കാന്‍ പോയത് ആവും’, ‘കോണ്‍ഗ്രസ്സുകാര്‍ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല’,

‘ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല. അതൊക്കെ എല്ലാരും വിട്ടു. ഇങ്ങോട്ട് തിരിച്ചുവാ.’ എന്നീ രീതികളിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ധര്‍മ്മജന്‍ മത്സരിച്ചത്. ബാലുശ്ശേരിയായിരുന്നു താരത്തിന്റെ മണ്ഡലം. സിപിഎമ്മിലെ സച്ചി ദേവിനോട് 20000 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top