ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ദീപിക പദുക്കോണും ഒരുമിച്ച് കളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിരിക്കുകയാണ്.
ഇരുവരും ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയ്ക്കൊപ്പം ആരാണ് ജയിച്ചതെന്ന് ഊഹിക്കാനായിരുന്നു ദീപിക തന്റെ ആരാധകരോട് പറഞ്ഞത്. എന്നാല്‍ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ബോളിവുഡ് സൂപ്പര്‍ താരമായ ദീപിക പദുക്കോണ്‍ മികച്ച ഒരു ബാഡ്മിന്റണ്‍ കളിക്കാരിയായി മാറാന്‍ സാധ്യതയുണ്ടായിരുന്നെന്ന് പി.വി. സിന്ധു.
ചെറുപ്പത്തില്‍ താരത്തിന്റെ ബാഡ്മിന്റണ്‍ പരിശീലിപ്പിച്ചിരുന്നെങ്കിലും ദീപിക പിന്നീട് സിനിമ തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി ചിത്രങ്ങളാണ് ദീപികയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ദീപികയും സിന്ധുവും രണ്‍വീര്‍ സിംഗും ഡിന്നര്‍ കഴിച്ചതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണ്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...