Malayalam
ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്, മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക, എനിക്ക് കഴിവില്ലാതെ പോയതിനാലാണ് അത് കിട്ടാതെ പോയത് എന്ന് ചിന്തിക്കുക; മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കൂവെന്ന് ദയ അശ്വതി
ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്, മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക, എനിക്ക് കഴിവില്ലാതെ പോയതിനാലാണ് അത് കിട്ടാതെ പോയത് എന്ന് ചിന്തിക്കുക; മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കൂവെന്ന് ദയ അശ്വതി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക് ഷോയും. നവ്യ നായര്‍, നിത്യ ദാസ് എന്നീ താരങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ സ്റ്റാര്‍മാജിക് വേദിയില്‍ അപമാനിച്ചതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിത നടി നവ്യ നായരെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 2 താരം ദയ അശ്വതി. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ദയ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
സ്റ്റാര്‍ മാജിക്ക് കണ്ടു…..സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ കുറ്റങ്ങളേയും കുറവുകളേയും പറഞ്ഞ് കളിയാക്കുന്നതും ഞാന്‍ കണ്ടു. അതില്‍ നവ്യ ചേച്ചിക്ക് എന്റെ ചെറിയ മറുപടി എന്ന്…. കുറിച്ച് കൊണ്ടാണ് ബിഗ് ബോസ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക. ആ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. എനിക്ക് കഴിവില്ലാതെ പോയതിനാലാണ് അത് കിട്ടാതെ പോയത് എന്ന് ചിന്തിക്കുക.
ഒരുപാട് സിനിമകളില്‍ നായികയായി. വലിയ താരമായി ഒരുപാട് സമ്പാദിച്ചു. വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണമുണ്ടായിരുന്നു. അതിലെ ഒരു ഗ്രാമെടുത്ത് മറ്റുള്ളവര്‍ക്ക് ഒരുനേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ. അദ്ദേഹം സിനിമയില്‍ വലിയ ആളൊന്നുമായിട്ടില്ല ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന വല്യൊരാളാണ് എന്റെ മനസ്സിലും ജനങ്ങളുടെ മനസ്സിലും എന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. ചാരിറ്റി പ്രവര്‍ത്തനങ്ങളക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്ത കുറിപ്പും ദയ അശ്വതി പങ്കുവെച്ചിരുന്നു.
സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമില്‍ വിളിച്ചത് കൊണ്ടുപോയി. കുറ്റങ്ങളും കുറവുകളും പറഞ്ഞ കുരുപ്പുകളോട് എനിക്ക് ഒന്നേ പറയാനൊള്ളു. ദേ സന്തോഷ് പണ്ഡിറ്റ് എന്ന ഈ നല്ല മനുഷ്യന്റെ നല്ല പ്രവര്‍ത്തികളെക്കുറിച്ചും രണ്ട് വാക്ക് പറയാന്‍ പാടില്ലാര്‍ന്നോയെന്നും ദയ ചോദിക്കുന്നു. താരത്തിനെ വമര്‍ശിച്ചു പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ സന്തോഷിനെതിരെയും ആക്ഷേപം ഉയരുകയാണ്.
ബിനു അടിമാലിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള സന്തോഷ് പണ്ഡിന്റെ വാക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നോവിക്കാതെ അടിക്കണം എന്ന് ബിനു അടിമാലിയോട് സുധി ആദ്യം പറയുന്നു. തുടര്‍ന്ന് ലക്ഷ്മി, സന്തോഷേട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് പറയുമ്പോള്‍, ‘ഐ ഡോന്‍ഡ് കെയര്‍’ എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം. ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്നു എന്ന് ബിനു അടിമാലി പറഞ്ഞപ്പോള്‍ ഉടന്‍ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടു, തെറ്റ് ഒരു സിനിമയില്‍ പോലും നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാടാ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നേ.. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്ക്’ എന്നായി പണ്ഡിറ്റ്.
പണ്ഡിറ്റിന മറുപടിയായി തിരിച്ച് ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടിയേ സമര്‍പ്പിയ്ക്കൂ. ഞാനെത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ബിനു അടിമാലി പറയുന്നു,, ഹോ പിന്നെ നീ നായകനായി അഭിനയിച്ച സിനിമയുടെ പേര് പറ എന്നായിരുന്നു പണ്ഡിറ്റിന്റെ മറുപടി. ഇത് ഷോയിലുണ്ടായിരുന്ന മറ്റുള്ളവരെ ഞെട്ടിപ്പിച്ചിരുന്നു വീണ്ടും സന്തോഷ് പണ്ഡിറ്റ് തുടരുകയായിരുന്നു. ‘നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല’ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഹരിശ്രീ അശോകന്‍ ഗസ്റ്റ് ആയി എത്തിയ പരിപാടിയിലായിരുന്നു ഈ സംഭവം.
കഴിഞ്ഞ ദിവസം പരിപാടിയുടെ സംവിധായകനായ അനൂപ് ജോണ്‍ പങ്കുവെച്ച പോസ്റ്റും ഏറെ വൈറലായിരുന്നു. സ്റ്റാര്‍ മാജിക്കിലെ മറ്റ് താരങ്ങളെ ടാഗ് ചെയ്തുകൊണ്ട് ഒഎംകെവി എന്നാണ് അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സന്തോഷ് പണ്ഡിറ്റിനെ ഉദ്ദേശിച്ച് തന്നെയാണെന്നു തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിനു താഴെ സന്തോഷിനെ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ നിന്നും സന്തോഷിനെ ചവിട്ടി പുറത്താക്കി എന്നാണ് സംവിധായകന്‍ പറയാതെ പറയുന്നതെന്നാണ് കൂടുതല്‍ പേരും പറയുന്നത്.
