Connect with us

മോണ്‍സണിന്റെ പിറന്നാളിന് എത്തിയത് അത്രയും അടുത്ത സുഹൃത്തുക്കള്‍ മാത്രം, അന്ന് ഡാന്‍സും പാട്ടുമായി ആഘോഷമാക്കി നടിയും കുടുംബവും, ഒടുവില്‍ നിന്ന നില്‍പ്പിന് കാലു മാറി ശ്രുതിലക്ഷ്മി

Malayalam

മോണ്‍സണിന്റെ പിറന്നാളിന് എത്തിയത് അത്രയും അടുത്ത സുഹൃത്തുക്കള്‍ മാത്രം, അന്ന് ഡാന്‍സും പാട്ടുമായി ആഘോഷമാക്കി നടിയും കുടുംബവും, ഒടുവില്‍ നിന്ന നില്‍പ്പിന് കാലു മാറി ശ്രുതിലക്ഷ്മി

മോണ്‍സണിന്റെ പിറന്നാളിന് എത്തിയത് അത്രയും അടുത്ത സുഹൃത്തുക്കള്‍ മാത്രം, അന്ന് ഡാന്‍സും പാട്ടുമായി ആഘോഷമാക്കി നടിയും കുടുംബവും, ഒടുവില്‍ നിന്ന നില്‍പ്പിന് കാലു മാറി ശ്രുതിലക്ഷ്മി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കലിനെ കുറിച്ചാണ്. സമൂഹത്തിലെ ഉന്നതരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ക്ക് സിനിമാ സീരിയല്‍ താരങ്ങളോടും അടുപ്പമുണ്ടായിരുന്നു. ഇതിനോടകം തന്നെ നിരവധി താരങ്ങളുടെ പേരുകളും മോണ്‍സണിന്റെ പേരിനോട് ചേര്‍ത്ത് എത്തിയിരുന്നു. ഇതില്‍ ആദ്യം നിന്നത് സിനിമാ സീരിയല്‍ നടിയായ ശ്രുതി ലക്ഷ്മിയുടേതായിരുന്നു.

മോണ്‍സന്റെ പിറന്നാളിന് കുടുംബത്തോടൊപ്പം എത്തി അവിടെ ഡാന്‍സും പാട്ടുമായി പരിപാടി ഗംഭീരമാക്കുന്ന ശ്രുതിയുടെ വീഡിയോ വൈറലായിരുന്നു. ശ്രുതിയെയും സഹോദരിയെയും അമ്മയെയും വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്. ചെന്നൈയില്‍ ഒരു തമിഴ് സിനിമയുടെ ഷൂട്ടിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് വാര്‍ത്തകള്‍ അറിയുന്നത്. അത് കേട്ട് ഞെട്ടിപ്പോയെന്നും ശ്രുതി പറഞ്ഞിരുന്നു.

ഒരു പരിപാടിയ്ക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയില്‍ അമ്മയും സഹോദരിയുമുണ്ടായിരുന്നു. പിന്നീട് പ്രവാസി മലയാളിയുടെ പ്രോഗ്രാമിനു പോയെന്നും അത് തന്റെ ഗ്രൂപ്പിനെയാണ് ഏല്‍പ്പിച്ചതെന്നുമാണ് ശ്രുതി പറയുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനും ക്ഷണിച്ചിരുന്നു. അന്ന് കോവിഡ് സാഹചര്യമായിരുന്നതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ, അതും വളരെ അടുത്ത കൂട്ടുകാര്‍ മാത്രം എന്നുമാണ് ശ്രുതി പറയുന്നത്. എന്നാല്‍ ഈ ശ്രുതി തന്നെയാണ് തന്നെ ചികിത്സിച്ചിട്ടുണ്ട് എന്നല്ലാതെ മോണ്‍സണുമായി ഒരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. മോണ്‍സണുമായി ഒരു ഡോക്ടര്‍ രോഗി ബന്ധത്തിനപ്പുറം വളരെ അടുത്ത സൗഹൃദം ശ്രുതിയ്ക്കും കുടുംബത്തിനും ഉണ്ടായിരുന്നതായാണ് മനസിലാക്കുന്നത്.

അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നുവെന്ന് നടി പറഞ്ഞു.

ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ല. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നെന്നും നടി പറഞ്ഞു.

അതേസമയം, പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോണ്‍സന്‍ മാവുങ്കലിന്റെ ഇടപാടുകളും സാമ്പത്തിക സ്‌ത്രോതസുകളുമെല്ലാം പരിഗണിക്കുമ്പോള്‍ വീണ്ടും ബാലഭാസ്‌കറിന്റെ മരണം ചര്‍ച്ചയാകുകയാണ്. ബാലഭാസ്‌കറും മോണ്‍സണും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബാലഭാസ്‌കര്‍ വിദേശത്തേയ്ക്ക് പോകുമ്പോള്‍ പലതരത്തലുള്ള പുരാവസ്തുക്കള്‍ പലയിടങ്ങളില്‍ നിന്നായി വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്ന ഇരുവരും ഇടയ്ക്ക് വെച്ച് തെറ്റിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബാലഭാസ്‌കറിന് മരണം സംഭവിക്കുന്നതും.

മോണ്‍സണിന്റെ ഉന്നത ബന്ധങ്ങളും ഗുണ്ടാസംഘങ്ങളും പ്രൈവറ്റ് സെക്യുരിറ്റിയുമെല്ലാം തന്നെ സംശയത്തിന്റെ നിഴലിലാണ്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് ബാലഭാസ്‌കറുമായുള്ള ബന്ധം പുറത്തായത്. തന്റെ അടുത്ത സുഹൃത്ത് വഴിയായിരുന്നു ബാലഭാസ്‌കര്‍ മോണ്‍സണുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളുടെ കല്ലൂരുള്ള മ്യൂസിയത്തില്‍ ബാല ഭാസ്‌കര്‍ പോയിരുന്നു. അതോടൊപ്പം മ്യൂസിയത്തിലെ പല സാധനങ്ങളും വില്‍ക്കുന്നതിന് സഹായിക്കാമെന്നും ബാലഭാസ്‌കര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത്രയും അടുപ്പം സൂക്ഷിച്ചിരുന്ന ഇവര്‍ എങ്ങനെ പിരിഞ്ഞു എന്ത് കാരണത്താല്‍ പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top