Malayalam
പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായതില്‍ അതിയായ സങ്കടവും അമര്‍ഷവുമുണ്ട്; ദിലീപിന്റെ യോഗം. തിളങ്ങി നിന്നവര്‍ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാര്‍; വൈറലായ വീഡിയോയ്ക്ക് പിന്നാലെ കാവ്യയ്ക്കും മകള്‍ക്കുമെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായതില്‍ അതിയായ സങ്കടവും അമര്‍ഷവുമുണ്ട്; ദിലീപിന്റെ യോഗം. തിളങ്ങി നിന്നവര്‍ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാര്‍; വൈറലായ വീഡിയോയ്ക്ക് പിന്നാലെ കാവ്യയ്ക്കും മകള്‍ക്കുമെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാദകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു. വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നു അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകള്‍ നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
ദിലീപിനെയെയും കാവ്യയെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് മകള്‍ മഹാലക്ഷ്മിയും. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ദിലീപ് കാവ്യ താര ദമ്പതികള്‍ ലൈവ് വീഡിയോയുമായി വരുന്നത്. ഒരു പക്ഷേ വിവാഹത്തിന് ശേഷം ഇരുവരെയും ഒരുമിച്ചൊരു ലൈവില്‍ കാണുന്നത് ഇത് ആദ്യം ആയിരിക്കാം. വിവാഹ ചടങ്ങുകളിലും മറ്റും എത്തുമെങ്കിലും മകള്‍ക്കൊപ്പം ഒരു വീഡിയോ ഇത് ആദ്യമായിട്ടാണ് കഴിഞ്ഞദിവസം പങ്ക് വച്ചത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടി കുക്കു പരമേശ്വന്റെ നേതൃത്വത്തില്‍ നടന്ന ഒരു വീഡിയോ കോളില്‍ ആണ് കുട്ടി കുറുമ്പുകളുമായി മഹാലക്ഷ്മിയും എത്തിയത്. ഇതോടെ പലവിധ കമന്റുകളിലൂടെയാണ് ആരാധകര്‍ ഇവരുടെ ലൈവ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അതിനിടയില്‍ ആണ് ഒരു കൂട്ടര്‍ വിമര്‍ശനങ്ങളുമായി എത്തിയത്. എന്നാല്‍ സൈബര്‍ അറ്റാക്ക് നടിത്തിയവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ കിടിലന്‍ മറുപടികള്‍ നല്‍കിക്കൊണ്ടാണ് ആരാധകര്‍ രംഗത്ത് എത്തിയത.
വിവിധ ഫാന്‍സ് പേജുകളിലൂടെ മൂന്നു പേരുടെയും വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകള്‍ ആണ്. മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിക്കൊണ്ടാണ് ഇവരുടെ വീഡിയോ ഏറ്റെടുത്തത്. ഇരുവരെയും കണ്ടതിനേക്കാളും സൂം മീറ്റില്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം കുഞ്ഞുമഹാലക്ഷ്മിയെ കണ്ടതിന്റെ ആവേശം ആയിരുന്നു ആരാധകര്‍ക്ക്. അച്ഛനും അമ്മയും സംസാരിക്കുമ്പോള്‍ കുറുമ്പു കാണിക്കുന്ന മഹാലക്ഷ്മിയാണ് വീഡിയോയില്‍ നിറയുന്നത്. മകളോട് ഹാപ്പി ബര്‍ത്ത്ഡേ പറയാന്‍ ആവശ്യപ്പെടുന്ന കാവ്യയെയും ഒപ്പം നടി മഞ്ജു പിള്ള, കുക്കു എന്നിവരോട് കുശലം പറയുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം. അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിനെക്കുറിച്ചുള്ള സംസാരവും വീഡിയോയില്‍ നിറഞ്ഞിരുന്നു.
2016 ലാണ് പിന്നെയും എന്ന ചിത്രം പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെയാണ് ദിലീപും കാവ്യയും വിവാഹിതരായതും. ഈ വിശേഷത്തെ കുറിച്ചും കാവ്യയും ദിലീപും സംസാരിക്കുന്നുണ്ട്. കുക്കു പരമേശ്വരനാണ് തന്നെ വിളിച്ച് ഇങ്ങനെയൊരു വിഡിയോ മീറ്റിങിന്റെ കാര്യം പറഞ്ഞതെന്ന് ദിലീപ് പറയുന്നു. അടൂര്‍ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വിഡിയോ മീറ്റിങിലൂടെ കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ദിലീപ് പറയുന്നു.
അടുത്തിടെയായി മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ക്ക് നിറയെ ആരാധകര്‍ ആണ്. കാവ്യ സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമല്ലാത്തത് കൊണ്ടുതന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങളൊന്നും തന്നെ പങ്കുവെയ്ക്കാറില്ല. അതിനിടയിലാണ് കുറിമ്പുകള്‍ കാട്ടി മഹാലക്ഷ്മി എത്തിയത്. തന്റെ മുടി കെട്ടി തരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മഹാലക്ഷ്മി വീഡിയോയില്‍ എത്തിയിരുന്നത്.
സിനിമയില്‍ മാത്രം അമ്മ വേഷങ്ങള്‍ ചെയ്ത കാവ്യയെ ജീവിതത്തില്‍ അമ്മയായി കണ്ട സന്തോഷവും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരു അഞ്ചു പത്തു ആശംസകള്‍ പറഞ്ഞു പക്ഷേ അപ്പോഴൊക്കെ വീഡിയോ കട്ട് ആയിരുന്നു എന്ന് കാവ്യ പറയുന്നതും, മകളുടെ മുടി കെട്ടി കൊടുക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു കൂട്ടര്‍ വിമര്ശനവുമായി എത്തുകയും ചെയ്തു.
രണ്ടു പേരെയും ഒരു പാട് ഇഷ്മാണ്… പക്ഷേ അത് സിനിമയില്‍ മാത്രമാണ്, കണ്ടതിലും സന്തോഷം പക്ഷേ പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായതില്‍ അതിയായ സങ്കടവും അമര്‍ഷവുമുണ്ട് എന്ന് തുടങ്ങുന്ന നിരവധി കമന്റുകള്‍ ആണ് കഴിഞ്ഞദിവസം വീഡിയോ വന്നപ്പോള്‍ കമന്റുകളായി നിറഞ്ഞത്. ദിലീപിന്റെ യോഗം. തിളങ്ങി നിന്നവര്‍ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാര്‍. അതിനു നമ്മള്‍ കുശുമ്പ് കുത്തണോ എന്ന് തുടങ്ങിയുള്ള കമന്റുകളും വരുന്നുണ്ട്.
എന്നാല്‍ നെഗറ്റീവ് കമന്റ്‌സ് വന്നതോടെ ഇരുവരെയും പിന്തുണച്ചുകൊണ്ട് ഫാന്‍സും രംഗത്ത് എത്തി. ദിലീപിന്റെയും കാവ്യയുടെയും വീഡിയോയോ ഫോട്ടോയോ കണ്ടാല്‍ അസൂയ മൂത്ത കൊറേ എണ്ണം വരും അര്‍ത്ഥം ഇല്ലാത്ത ഒരു ഗുണവും ഇല്ലാത്ത നെഗറ്റീവ് കമന്റും ആയി. നല്ല മോള്. എന്ത് സുന്ദരിയാണ് എന്നും കമന്റുകള്‍ നല്‍കുന്നുണ്ട്. അതേസമയം മഹാലക്ഷ്മിക്ക് നേരെയും മോശം കമന്റുകള്‍ നിറയുകയുണ്ടായി.
കുഞ്ഞുമോള്‍ക്ക് നേരെയും സൈബര്‍ അറ്റാക്ക് ഉണ്ടായപ്പോള്‍, അതിനെതിരെയും ആരാധകര്‍ രംഗത്ത് എത്തുകയുണ്ടായി.ആ മോള്‍ എന്ത് ചെയ്തു; അവള്‍ ലോകത്ത് വരാന്‍ ദൈവം കണക്കാക്കിയിട്ടുണ്ട്; പിന്നെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന കമന്റുകള്‍ നല്‍കിക്കൊണ്ടാണ് ആരാധകര്‍ രംഗത്ത് എത്തിയത്. എന്തായാലും ഇതുവരെ പഴയ ചിത്രങ്ങളിലൂടെ മാത്രമാണ് മഹാലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത് എങ്കില്‍ മൂന്നുപേരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
