Connect with us

ഓക്‌സിജന്‍ നില കുറഞ്ഞപ്പോഴും ആശുപത്രിയില്‍ കിടക്ക കിട്ടാതെ വീട്ടില്‍ ആയിരുന്നു, കോവിഡ് നെഗറ്റീവ് ആയത് 22 ദിവസങ്ങള്‍ക്ക് ശേഷം

News

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് കാളി വെങ്കട്ട്. ഇപ്പോഴിതാ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടന്‍. കോവിഡ് പിടിപെട്ട് ഓക്‌സിജന്‍ ലെവല്‍ 84 എത്തിയപ്പോഴും ആശുപത്രിയില്‍ കിടക്ക കിട്ടാതെ വീട്ടില്‍ കഴിയുകയായിരുന്നുവെന്നാണ് നടന്‍ പറയുന്നത്.

സുഹൃത്തായ ഡോക്ടര്‍ വഴിയാണ് രക്ഷ നേടിയതെന്നും 22 ദിവസങ്ങള്‍ക്കു ശേഷമാണ് കോവിഡ് നെഗറ്റീവ് ആയതെന്നും താരം പറയുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഞാനും വീണുപോയി. കഴിഞ്ഞ 22 ദിവസങ്ങളില്‍ എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഒരുതവണ ഓക്‌സിജന്‍ ലെവല്‍ 94 എത്തി. എന്നാല്‍ അപ്പോഴൊന്നും ആശുപത്രിയില്‍ പോകുന്ന കാര്യം ചിന്തിച്ചില്ല.

എന്നാല്‍ 84 എത്തിയപ്പോള്‍ കാര്യങ്ങള്‍ വഷളായി. അഡ്മിറ്റാകാന്‍ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോള്‍ അവിടെ കിടക്കയുമില്ല. എന്റെ സുഹൃത്ത് ഒരു ഡോക്ടര്‍ ഉണ്ട്. രോഗം ബാധിച്ചപ്പോള്‍ മുതല്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നത് അദ്ദേഹമാണ്. ആശുപത്രി ഇല്ലാതായ സാഹചര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. മരുന്നുകള്‍ കഴിച്ചു. അങ്ങനെയാണ് ഇതില്‍ നിന്നും രക്ഷപ്പെട്ടത്.

More in News

Trending

Recent

To Top