Connect with us

പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണിയുടെ അമ്മയ്ക്കും പങ്ക്; നടന്റെ കുറ്റസമ്മതം… പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ.. അമ്മയ്ക്ക് കോവിഡ് നെഗറ്റീവായാല്‍ ഉടന്‍ അത് സംഭവിയ്ക്കും

News

പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണിയുടെ അമ്മയ്ക്കും പങ്ക്; നടന്റെ കുറ്റസമ്മതം… പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ.. അമ്മയ്ക്ക് കോവിഡ് നെഗറ്റീവായാല്‍ ഉടന്‍ അത് സംഭവിയ്ക്കും

പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണിയുടെ അമ്മയ്ക്കും പങ്ക്; നടന്റെ കുറ്റസമ്മതം… പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ.. അമ്മയ്ക്ക് കോവിഡ് നെഗറ്റീവായാല്‍ ഉടന്‍ അത് സംഭവിയ്ക്കും

അന്തരിച്ച നടൻ രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി രാജിന്‍റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാക്കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി പി രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്
14 ദിവസത്തേക്ക് ഉണ്ണിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്

പലതവണ സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ഈ ഘട്ടത്തിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള പ്രിയങ്കയുടെ ഫോൺ രേഖകൾ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഏറ്റവും ഒടുവിലായി മെയ് പതിനൊന്നിന് പ്രിയങ്കയും തന്‍റെ അമ്മ ശാന്തമ്മയുമായാണ് ആദ്യം വാക്ക് തർക്കമുണ്ടായത്. താൻ ഇതിൽ ഇടപെട്ടു, പ്രിയങ്കയെ മർദ്ദിച്ചു. ഈ സാഹചര്യത്തിലായിരുന്നു പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയത് എന്നും ഉണ്ണി പൊലീസിനോട് പറഞ്ഞു.

മർദ്ദിക്കുന്ന ദൃശ്യം നേരത്തെ തന്നെ പ്രിയങ്കയുടെ വീട്ടുകാർ പരാതിക്കൊപ്പം പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇതിൽ സംഭവിച്ചതെല്ലാം ഉണ്ണി പൊലീസിനോട് സമ്മതിച്ചു. നേരത്തെയും സ്ത്രീധനത്തിന്‍റെ പേരിൽ പല തവണ പ്രിയങ്കയെ മാനസികമായും,ശാരീരികമായും ഉപദ്രവിച്ചിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. അങ്കമാലിയിലെ വീട്ടിൽ നിന്ന് പന്ത്രണ്ടാം തീയതി വെമ്പായത്തെ വീട്ടിലെത്തിയ പ്രിയങ്ക ചില ഫോൺ കോളുകൾ വന്നതിന് ശേഷം അസ്വസ്ഥയായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പതിമൂന്നാം തിയതിയാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിലവിൽ ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകൾ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും പൊലീസ് ചുമത്തിയിട്ടുണ്ട്. എന്നാൽ അവർ ഇപ്പോഴും കൊവിഡ് പൊസിറ്റിവായി കറുകുറ്റിയിലെ വീട്ടിൽ ചികിത്സയിലാണ്. വരുന്ന ആഴ്ചയോടെ മാത്രമെ അവരുടെ ക്വാറന്‍റൈൻ പൂർത്തിയാകൂ. തുടർന്ന് ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയാനാകുന്നത്.

നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡിലായ ഉണ്ണി പി രാജൻ ദേവിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

മെയ് 12ന് ഭര്‍ത്താവിന്‍റെ അങ്കമാലിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായിരുന്നു പ്രിയങ്ക. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഒന്നരവര്‍ഷം മുമ്പ് ഉണ്ണിയുമായി പ്രിയങ്കയുടെ വിവാഹം.

More in News

Trending

Recent

To Top