Malayalam
‘ഈശ്വരനു’ വേണ്ടി ഇരുപത് കിലോ കുറച്ച് ഫിറ്റ് ബോഡിയുമായി ചിമ്പു
‘ഈശ്വരനു’ വേണ്ടി ഇരുപത് കിലോ കുറച്ച് ഫിറ്റ് ബോഡിയുമായി ചിമ്പു
കോവിഡ് പിടിമുറുക്കിയ കാരണം നിശ്ചലമായ സിനിമാ ലോകം തിരിച്ചുവരവിനൊരുങ്ങുന്ന വേളയില്‍ പുത്തന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് ചിമ്പു. ഈശ്വരന് എന്ന ചിത്രമാണ് ചിമ്പുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 14ന് തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിനായി 20ല കിലോയോളം ഭാരം കുറച്ച് ഫിറ്റ് ബോഡിയുമായാണ് എത്തുന്നത്.
ഒരു ഫാമിലി എന്റര്ടെയ്നര് തന്നെയാണ് ചിത്രമെന്നാണ് ട്രെയിലര്‍ കണ്ടവരുടെ അഭിപ്രായം. നിധി അഗര്‍വാള്‍ ആണ് ചിത്രത്തില്‍ ചിമ്പുവിന്റെ നായിക. പതിവ് പോലെ തന്നെ ചിമ്പുവിന്റെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്. വിജയ് ചിത്രം മാസ്റ്റര്‍ റിലീസായതിന് ശേഷമാണ് ചിമ്പുവിന്റെ ഈശ്വരന് എത്തുന്നത്. പൊങ്കല്‍ പ്രമാണിച്ച് എത്തുന്ന ഈ ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെയാണഅ ആരാധ്കര്‍ കാത്തിരിക്കുന്നത്.
സംവിധായകന് സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലെ ശ്രദ്ധേയ സംവിധായകനായ ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലുണ്ട്. ബാലാജി കാപ്പയാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദിത ശ്വേത, ബാല ശരവണന്, മുനീഷ് കാന്ത്, കാളി വെങ്കട്, മനോജ് ഭാരതിരാജ, ഹരീഷ് ഉത്തമന്, സ്റ്റണ്ട് ശിവ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
