Malayalam
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരവിനൊരുങ്ങി റഹ്മാന്‍
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരവിനൊരുങ്ങി റഹ്മാന്‍
നടനായും സഹനടനായും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ താരമാണ് റഹ്മാന്‍. തന്റെ ആരാധകരുമായി വിശേഷങ്ങള്‍ പങ്ക് വെയ്ക്കാറുള്ള റഹ്മാന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. കുറച്ച് നാളാുകളായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന റഹ്മാന്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.
തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും റഹ്മാന്‍ ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍.
തന്റെ കഥാപാത്രത്തെ കുറിച്ചു റഹ്മാന്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. മര്‍മ്മ പ്രധാനമായ കഥാപാത്രമാണ് ചിത്രത്തില്‍ റഹ്മാന്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാള്‍പയറ്റ്, കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങള്‍ റഹ്മാന്‍ പരിശീലിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തമിഴില്‍ മോഹന്‍ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്ത സിനിമയാണ് റഹ്മാന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. ഈ ചിത്രത്തില്‍ റഹ്മാന്‍ മാസ്സ് ഹീറോ പരിവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
നിലവില്‍ ഹൈദരാബാദില്‍ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന ‘സീട്ടിമാര്‍ ‘എന്ന സിനിമയില്‍ അഭിനയിച്ചു വരികയാണ് താരം ഇപ്പോള്‍. ഹൈദരാബാദില്‍ തന്നെയാണ് മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്റ്റും മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രവുമായ ‘ പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണം പുരോഗമിക്കുന്നത്. ഇത് കൂടാതെ അഹമ്മദ് സംവിധാനം ചെയ്യുന്ന ജയം രവി, അര്‍ജ്ജുന്‍ എന്നിവര്‍ ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ‘ജന ഗണ മന’ യിലും റഹ്മാന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ വിശാലിനൊപ്പം ‘തുപ്പറിവാളന്‍ 2’ എന്ന ചിത്രവും റഹ്മാന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. 2021 ന്റെ ആദ്യ പകുതിയില്‍ തന്നെ റഹ്മാന്റെ ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരിലേക്കെത്തും. മലയാളത്തില്‍ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്മാന്‍ ‘രണ’ത്തിനു ശേഷം മലയാളത്തിലേയ്ക്കും തിരിത്തെത്താനൊരുങ്ങുകയാണ്.