Connect with us

ഇതുവരെ വിവാഹം കഴിക്കാത്തത് അതുകൊണ്ട് ; ആ രഹസ്യം വെളിപ്പെടുത്തി ചിമ്പു!

Movies

ഇതുവരെ വിവാഹം കഴിക്കാത്തത് അതുകൊണ്ട് ; ആ രഹസ്യം വെളിപ്പെടുത്തി ചിമ്പു!

ഇതുവരെ വിവാഹം കഴിക്കാത്തത് അതുകൊണ്ട് ; ആ രഹസ്യം വെളിപ്പെടുത്തി ചിമ്പു!

ബാലതാരമായ സിനിമയിലെത്തിയ “തെന്നിന്ത്യയിലെ ജനപ്രിയ നടനായി മാറിയ നാടാണ് ചിമ്പു . വർഷങ്ങളായി തമിഴ് സിനിമാ രം​ഗത്ത് തുടരുന്ന ചിമ്പു കരിയറിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ടതാണ് ആദ്യമായി നായകനാവുന്നത് 2002 ൽ പുറത്തിറങ്ങിയ കാതൽ അഴിവതില്ലെ എന്ന സിനിമയിലൂടെയാണ്. നടന്റെ പിതാവ് ടി രാജേന്ദർ സംവിധായകനും അമ്മ ഉഷ നിർമാതാവും ആയ സിനിമ ആയിരുന്നു ഇത്. പിന്നീട് നിരവധി സിനിമകളിൽ നായകനായെത്തിയ ചിമ്പു ഹിറ്റുകൾ സൃഷ്ടിച്ചു.

2003 ൽ ദം എന്ന സിനിമയിൽ നടൻ അഭിനയിച്ചു. 2004 ൽ തുടരെ മൂന്ന് റിലീസുകൾ ചിമ്പുവിനുണ്ടായി. കുത്ത്, കോവിൽ, മൻമദൻ എന്നീ സിനിമകൾ ആയിരുന്നു അവ. ഇവയിൽ മൻമദൻ എന്ന സിനിമ ചിമ്പുവിന്റെ കരിയറിലെ വഴിത്തിരാവായി. ജ്യോതികയോടൊപ്പം എത്തിയ ഈ സിനിമ അന്ന് വൻ ഹിറ്റായിരുന്നു. 2006 ലെ വല്ലവൻ എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു.
2010 ൽ പുറത്തിറങ്ങിയ വിണ്ണെെതാണ്ടി വരുവായ ആണ് ചിമ്പുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കപ്പെടുന്നത്.​ ​ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയായിരുന്നു ചിത്രത്തിൽ നായിക ആയെത്തിയത്.

എന്നാൽ പിന്നീട് കരിയറിൽ വലിയ തിരിച്ചടികൾ ചിമ്പുവിന് നേരിടേണ്ടി വന്നു. സിനിമകൾ തുടരെ പരാജയപ്പെടുകയും ബി​ഗ് സ്ക്രീനിൽ നടനെ കൂടുതലായി കാണാതെയുമായി. 2012 നും 2016 നും ഇടയ്ക്ക് നടന് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചില്ല.

എന്നാൽ 2018 ൽ മണിരത്നത്തിന്റെ ചെക്ക ചിന്ത വാനം എന്ന സിനിമയിലൂടെ നടൻ തന്റെ സാന്നിധ്യം അറിയിച്ചു. 2021 ൽ ഈശ്വരൻ എന്ന സിനിമയിലൂടെയാണ് നടൻ വൻ മേക്ക് ഓവറോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പിന്നീട് മന്നാട് എന്ന ഹിറ്റ് ചിത്രത്തിലും നടൻ നായകനായി.ഇപ്പോൾ പുതിയ ചിത്രം വെന്ദു തനിന്ദത് കാടു എന്ന പുതിയ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ചിമ്പു.

കരിയർ പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. നടിമാരായ നയൻതാര, ഹൻസിക തുടങ്ങിയവരുമായുള്ള പ്രണയം, ബ്രേക്ക് അപ്പ് തുടങ്ങിയവ ചിമ്പുവിനെ ​ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു. രണ്ട് നടിമാരുമായും നല്ല സൗഹൃദം ഇപ്പോഴും ചിമ്പുവിനുണ്ട്.39 കാരനായ നടൻ ഇപ്പോഴും അവിവാഹിതനാണ്. ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ചിമ്പു.

വിവാഹത്തിലേക്ക് കടക്കാൻ തനിക്ക് ഭയമുണ്ടെന്നാണ് ചിമ്പു പറയുന്നത്. ‘ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാൻ പ്രണയത്തിലാണെന്ന് വരെ ​ഗോസിപ്പുകൾ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങൾ എന്റെ 19ാം വയസ്സ് മുതൽ കേൾക്കുന്നതാണ്. എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്’

‘എന്നാൽ എനിക്ക് കല്യാണം കഴിക്കാൻ കുറച്ച് പേടിയുണ്ട്., തിടുക്കത്തിൽ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വെക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാൻ ഞാൻ‌ തീരുമാനിച്ചു,’ ചിമ്പു പറഞ്ഞു.

More in Movies

Trending

Recent

To Top