Malayalam
ഫിറ്റ്നസില്‍ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ഹാര്‍ട്ട് അറ്റാക്കിന് കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല, കഴിഞ്ഞ ഒരു വര്‍ഷമായി താനും നിരന്തരം ഗൂഗിളില്‍ അതുതന്നെയാണ് തെരഞ്ഞുകൊണ്ടിരുന്നത്; മകന് റായന്‍ ചിരുവിന്റെ വിടവ് ഇല്ലാതാക്കുന്നുവെന്നും താരം
ഫിറ്റ്നസില്‍ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ഹാര്‍ട്ട് അറ്റാക്കിന് കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല, കഴിഞ്ഞ ഒരു വര്‍ഷമായി താനും നിരന്തരം ഗൂഗിളില്‍ അതുതന്നെയാണ് തെരഞ്ഞുകൊണ്ടിരുന്നത്; മകന് റായന്‍ ചിരുവിന്റെ വിടവ് ഇല്ലാതാക്കുന്നുവെന്നും താരം
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. താരത്തിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാടിനു പിന്നാലെയാണ് താരത്തെ പ്രേക്ഷകര്‍ കൂടുതലറിയാന്‍ തുടങ്ങിയത്. ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കൊണ്ടായിരുന്നു. പ്രിയതമന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും മേഘ്ന ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകന് കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു. അതിനിടെ അഭിനയത്തിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തിരുന്നു.
10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹമായിരുന്നു ഇവരുടേത്. ചിരുവിന്റെ വിയോഗം ആരാധകരേയും വേദനയിലാഴ്ത്തിയിരുന്നു. മേഘ്ന എങ്ങനെ ഈ അവസ്ഥയെ അതിജീവിക്കുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കുഞ്ഞിലൂടെ ഭര്‍ത്താവ് പുനര്‍ജനിക്കുമെന്ന വിശ്വാസമായിരുന്നു മേഘ്നയെ നയിച്ചത്. ചടങ്ങുകളിലെല്ലാം ചിരുവിന്റെ ചിരിച്ച് നില്ക്കുന്ന ഫോട്ടോയും വെക്കുമായിരുന്നു മേഘ്ന. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും മേഘ്നയ്ക്കരികില് ചിരുവിന്റെ ഫോട്ടോയുണ്ടായിരുന്നു.
എപ്പോഴും തന്റെ ആരാധകരോട് എന്നും കുടുംബവിശേഷങ്ങള്‍ പങ്കുവെക്കാറുള്ള മേഘ്ന കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര വേള ആരാധകര്‍ക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു. ചിരുവിനൊപ്പമുള്ള യാത്രകളെ കുറിച്ചും മകന് റായന്റെ വിശേഷങ്ങളെ കുറിച്ചുമെല്ലാം മേഘ്ന ആരാധകരോട് സംവദിച്ചു. ഇതുവരെ പുറത്തുവിടാത്ത ഒരു കുട്ടിക്കാല ഫോട്ടോയും ആരാധകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മേഘ്ന പങ്കുവെച്ചു. നസ്രിയയ്ക്ക് ഒപ്പമുള്ള ഫോട്ടോ അടക്കം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മേഘ്ന രാജ് പങ്കുവെച്ചിട്ടുണ്ട്. മകന് റയാന്റെയും ഫോട്ടോ മേഘ്ന രാജ് പങ്കുവെച്ചു. ചിരഞ്ജീവി സര്ജയ്ക്കൊപ്പമുള്ള ഫോട്ടോയും മേഘ്ന രാജ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്നായിരുന്നു ആരാധകരില്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. താരത്തിന്റെ മറുപടി ജന്മന ഉള്ളതാണ് എന്നാണ്. ഒപ്പം അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ഫോട്ടോയും മേഘ്ന പങ്കുവെച്ചു. ചിരഞ്ജീവി സര്‍ജയുടെ നഷ്ടത്തിന് പകരമായി തനിക്ക് ലഭിച്ചതാണ് മകന് റയാനെ എന്നാണ് മേഘ്ന പറയാറുള്ളത്. ചിരു ആഗ്രഹിച്ചപ്പോലെ അവനെ നന്നായി വളര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും മേഘ്ന പറഞ്ഞിരുന്നു. അടുത്തിടെയാണ് റയാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമായി നടത്തിയത്. ഫിറ്റ്നസില്‍ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ഹാര്‍ട്ട് അറ്റാക്കിന് കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി താനും നിരന്തരം ഗൂഗിളില്‍ അതുതന്നെയാണ് തെരഞ്ഞുകൊണ്ടിരുന്നതെന്നും മേഘ്ന പറഞ്ഞിരുന്നു.
മകന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ ചിരുവിനെ കുറിച്ചുള്ള കമന്റുകള്‍ ആരാധകര്‍ ഇടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും എല്ലാ ദിവസവും എഴുന്നേല്‍പ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നില്‍ കൊണ്ടുപോയി അപ്പയെ കാണിച്ചു കൊടുത്തശേഷമാണ് ആ ദിവസം ആരംഭിക്കാറുള്ളതെന്നും മേഘ്ന പറഞ്ഞു. മേഘ്നയെ പോലെ തന്നെ താരത്തിന്റെ മകന് റായനേയും ചിരുവിനേയും ആരാധകര്‍ സ്നേഹിക്കുകയാണ്. സീബ്ര വരകള്‍ ആണ് മേഘ്നയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാളം സിനിമ. മകന് പിറന്നശേഷം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളില്‍ മേഘ്ന പ്രത്യക്ഷപ്പെട്ടിരുന്നു. നടി എന്നതിനപ്പുറം മനോഹരമായി ഗാനം ആലപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മേഘ്ന.
8 മാസം ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ചിരുവിന്റെ വിയോഗം. ചിരു വീണ്ടും ജനിക്കുമെന്നായിരുന്നു ആരാധകരുടെ മെസ്സേജുകളിലെല്ലാം ഉണ്ടായിരുന്നത്. പ്രസവ ശേഷം കുഞ്ഞിനെ വാങ്ങുമ്പോള്‍ ആണ്‍കുട്ടിയല്ല എന്ന് പറയല്ലേയെന്നായിരുന്നു താന്‍ ഡോക്ടറോട് പറഞ്ഞതെന്നും മേഘ്ന പറയുന്നു. കുറച്ച് സമയം സസ്പെന്‍സ് ഇട്ടതിന് ശേഷമായാണ് ഡോക്ടര്‍ ആണ്‍കുഞ്ഞാണെന്ന് പറഞ്ഞത്. മകനെ ആദ്യമായി കൈയ്യിലേക്ക് വാങ്ങിയ സമയം താന്‍ പൊട്ടിക്കരഞ്ഞ് പോയെന്നും മേഘ്ന പറയുന്നു. ജൂനിയര്‍ ചിരുവെന്നായിരുന്നു ആരാധകര്‍ കുഞ്ഞിനെ വിശേഷിപ്പിച്ചത്.
കുഞ്ഞതിഥിയുടെ വരവിന് ശേഷമായി മേഘ്ന രാജ് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. അധികം വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ചിരുവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ചിരുവിന്റെ ആത്മസുഹൃത്തായിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത്. ചിരുവും ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ക്യൂട്ട് കപ്പിള്‍സായിരുന്നു മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2018 ല്‍ ആഘോഷമായി താരവിവാഹം നടക്കുകയും ചെയ്തു. രണ്ട് വര്‍ഷം ദാമ്പത്യ ജീവിതം സന്തുഷ്ടമായി നയിച്ചെങ്കിലും 2020 ജൂണ്‍ ഏഴിനാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടക്കുന്നത്. വീട്ടില്‍ കുഴഞ്ഞ് വീണ ചിരഞ്ജീവിയെ അതിവേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ഹൃദയാഘാതംമൂലം താരം അന്തരിക്കുകയായിരുന്നു.
