Malayalam
ആ സിനിമയുടെ ഡയറക്ടറെ ഞാന്‍ വിശ്വസിച്ചിരുന്നു; പക്ഷേ, തന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങള്‍ തിരുകി കയറ്റി, തനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു; തുറന്ന് പറഞ്ഞ് ചാര്‍മിള
ആ സിനിമയുടെ ഡയറക്ടറെ ഞാന്‍ വിശ്വസിച്ചിരുന്നു; പക്ഷേ, തന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങള്‍ തിരുകി കയറ്റി, തനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു; തുറന്ന് പറഞ്ഞ് ചാര്‍മിള
ഒരുകാലത്ത് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനായികമാരുടെ പട്ടികയിലേയ്ക്ക് ചേക്കേറിയ നടിയാണ് ചാര്‍മിള. ഇപ്പോഴിതാ സിനിമയില്‍ താന്‍ കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ചാര്‍മിള. മമ്മി സെഞ്ച്വറിയുടെ മധുരം എന്ന സിനിമയിലേയേക്ക് ക്ഷണിച്ചു, എന്നാല്‍ തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. സിനിമയില്‍ മോശം സീനുകളുണ്ടെങ്കിലും തന്റെ ബോഡി ഡബിളിനെ വച്ച് തിരുകി കയറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് ആ സിനിമയില്‍ പല കൂട്ടിച്ചേര്‍ക്കലുകളുണ്ടായി എന്നാണ് നടി പറയുന്നത്.
സത്യത്തില്‍ താന്‍ കബളിക്കപ്പെടുകയായിരുന്നു. മമ്മി സെഞ്ച്വറിയുടെ സ്വര്‍ണ മെഡല്‍ എന്നൊരു സിനിമ ചെയ്തു. അതിനു ശേഷം അവര്‍ തന്നെ മധുരം എന്ന സിനിമയിലേയ്ക്ക് ക്ഷണിച്ചു. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. ആ സിനിമയില്‍ മോശം സീനുകളുണ്ടായിരിക്കാം. പക്ഷേ തന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങളാന്നും തിരുകിക്കയറ്റിയില്ല.
ഡയറക്ടറെ വിശ്വസിച്ച് താന്‍ അഭിനയിച്ച് വന്നു. പിന്നീട് ആ സിനിമയില്‍ പല കൂട്ടിച്ചേര്‍ക്കലുകളുമുണ്ടായി. അതുപോലെ തന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു. കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ്റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരിപ്രാവിന്റേത്. തമിഴില്‍ ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളത്തില്‍ താന്‍ ചെയ്തത്. ആ സിനിമ കണ്ടിട്ടില്ലായിരുന്നു.
ചെറുപ്പകാലം കാണിക്കുമ്പോള്‍ ചില ഗ്ലാമര്‍ രംഗങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങളുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച് അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ തനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം.
അങ്ങനെയൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങള്‍ അങ്ങനെയാണ്. അത് സംഭവിച്ചേ തീരൂ. നമുക്ക് ഒന്നും ചെയ്യാനാവില്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായിയെന്ന് പരാതി പറയാനോ തനിക്ക് കഴിയില്ല എന്നാണ് ചാര്‍മിള പറയുന്നത്.