Connect with us

കേസന്വേഷണവുമായി എത്തുന്ന സേതുരാമയ്യര്‍, അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള വിക്രമിനെ കാണാന്‍ വീട്ടിലെത്തുന്നു.., സിബിഐ 5 ന്റെ കഥാ ഗതി തന്നെ മാറ്റിമറിക്കുന്നത് ഇങ്ങനെ!

Malayalam

കേസന്വേഷണവുമായി എത്തുന്ന സേതുരാമയ്യര്‍, അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള വിക്രമിനെ കാണാന്‍ വീട്ടിലെത്തുന്നു.., സിബിഐ 5 ന്റെ കഥാ ഗതി തന്നെ മാറ്റിമറിക്കുന്നത് ഇങ്ങനെ!

കേസന്വേഷണവുമായി എത്തുന്ന സേതുരാമയ്യര്‍, അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള വിക്രമിനെ കാണാന്‍ വീട്ടിലെത്തുന്നു.., സിബിഐ 5 ന്റെ കഥാ ഗതി തന്നെ മാറ്റിമറിക്കുന്നത് ഇങ്ങനെ!

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ’ സീരിസിലെ അഞ്ചാം ഭാഗം. പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഏറെ നിരാശയിലും ആയിരുന്നു ആരാധകര്‍. അഞ്ചാം തവണ കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍ എത്തുമ്പോള്‍ ഒപ്പം വലംകൈയായി ജഗതി ശ്രീകുമാറിന്റെ വിക്രം എന്ന കഥാപാത്രം ഉണ്ടാകില്ലല്ലോ എന്നതായിരുന്നു കാരണം.

എന്നാല്‍ ഇതിനു പിന്നാലെ അഞ്ചാം ഭാഗത്തിലും ജഗതി ശ്രീകുമാര്‍ എത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ തങ്ങളുടെ പ്രിയതാരത്തെ കാലങ്ങള്‍ക്കിപ്പുറം സ്‌ക്രീനില്‍ കാണാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം 29ന് ആരംഭിച്ചിരുന്നു. പ്രധാനപ്പെട്ട വേഷങ്ങളിലൊന്നാണ് സിബിഐ സീരീസിലെ വിക്രം. വാഹനാപകടത്തില്‍ പരിക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ല. ഈ സാഹചര്യത്തിലും ജഗതിയെ അഞ്ചാം ഭാഗത്തിലും ഉള്‍പ്പെടുത്തുകയാണ്.

കഥാതന്ത്രുവിനെ സ്വാധീനിക്കുന്ന വേഷമായിക്കില്ല ഇത്. കേസന്വേഷണവുമായി എത്തുന്ന സേതുരാമയ്യര്‍, അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള വിക്രമിനെ കാണാന്‍ വീട്ടിലെത്തുന്നതാകും ചിത്രീകരിക്കുക. വിക്രമിന് ശുഭാശംസകള്‍ നേര്‍ന്ന് സേതുരാമയ്യരും സംഘവും മടങ്ങും. വേഷ പ്രച്ഛനന്നായി എത്തി സിബിഐ സീരീസിലെ നാല് ഭാഗങ്ങളേയും നിര്‍ണ്ണായ വഴിത്തിരിവുകളിലേക്ക് എത്തിച്ചത് വിക്രമെന്ന കകഥാപാത്രമായിരുന്നു.

വാഹനാപടകത്തിന് ശേഷം ഒരു പരസ്യ ചിത്രത്തില്‍ മാത്രമാണ് ജഗതി അഭിനയിച്ചത്. ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ പുതിയ ടീമുമായി വിക്രമിനെ കാണാനെത്തുന്നത് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം എത്തിക്കാനുള്ള തന്ത്രങ്ങളുടെ കൂടെ ഭാഗമായിട്ടായിരിക്കും. ജഗതിയെ കണ്ടു മടങ്ങുന്ന ടീം പുതിയ വഴികളിലൂടെ സഞ്ചരിച്ച് അഞ്ചാം പതിപ്പിലെയും വില്ലനെയും കണ്ടെത്തും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ്, സായ്കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. എന്നാല്‍ മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മമ്മൂട്ടി സിബിഐ സെറ്റില്‍ ജോയിന്‍ ചെയ്തത്. സിബിഐ സീരിസിലെ സേതുരാമയ്യരുടെ മാസ് ബീജിയത്തിന്റെ അകടമ്പടിയോടെയാണ് മമ്മൂട്ടി സെറ്റിലേക്ക് എത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ടാകും. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയി ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സം?ഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

‘സിബിഐ’ സീരിസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറികുറിപ്പ്’ ആയിരുന്നു. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ ‘സിബിഐ’ ചിത്രങ്ങളും സംവിധാനം ചെയ്തത്.

ജഗതിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് സിബിഐ സീരീസുകളിലെ വിക്രം. 2012ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ദുരിതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചു വരവിനെ ആരാധകരും പ്രതീക്ഷയോടെയാണ് കാണുന്നത്. സിബിഐ പരമ്പരയിലെ അഞ്ചാംഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമെ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇതുവരെ ഒരു നടനും ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. ഈ നേട്ടവും സിബിഐ 5 റിലീസാകുന്നതോടെ മമ്മൂട്ടിക്ക് സ്വന്തമാകും. എല്ലാ സിബിഐ ചിത്രങ്ങളുടെ അവസാനം വരെ പ്രക്ഷകരെ സസ്പന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തി ചുരുളഴിയുന്ന രഹസ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഇതുവരെ ഇറങ്ങിയ നാല് ചിത്രങ്ങളിലും അതുകൊണ്ട് തന്നെ ആവര്‍ത്തന വിരസത ഉണ്ടായിട്ടില്ല. സിബിഐ ചിത്രങ്ങള്‍ എല്ലാം തന്നെ വിജയവും നേടിയിട്ടുണ്ട്. മമ്മൂട്ടിക്ക് തമിഴ്‌നാട്ടിലടക്കം വലിയൊരു ആരാധക വൃന്ദം രൂപപ്പെട്ടതിന് പിന്നിലും സിബിഐ സീരിസില്‍ പുറത്തിറങ്ങിയ സിനിമകളാണ്.

More in Malayalam

Trending

Recent

To Top