Connect with us

ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ടാങ്ക്, വെളളം നിറച്ച് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സൃഷ്ടിച്ചെടുത്തു, മണ്ണു മാന്തി യന്ത്രത്തില്‍ ഡ്രമ്മുകള്‍ കെട്ടിവച്ച് തിരയുണ്ടാക്കി; മേക്കിംഗ് വീഡിയോ ഞെട്ടിപ്പിക്കുന്നു; കണ്ണ് തള്ളി സോഷ്യൽ മീഡിയ

Malayalam

മോഹൻലാൽ, പ്രിയദർശൻ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ മരക്കാർ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.

മൂന്ന് വമ്പന്‍ കപ്പലുകളാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിനായി നിര്‍മ്മിച്ചത്. കപ്പല്‍ ഉണ്ടാക്കുന്നതിന്റെ മേക്കിംഗ് വീഡിയോയാണ് പുറത്ത് വന്നത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്ക് നിര്‍മ്മിച്ച് അതില്‍ വെളളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തത്.

കപ്പലിന് തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. 20 അടി ഉയരമുള്ള ടാങ്കുകളില്‍ വെള്ളം നിറച്ച് ഒരുമിച്ചു തുറന്നു വിട്ടാണ് തിര ഉണ്ടാക്കിയത്. മീന്‍പിടിത്തക്കാര്‍ ഉപയോഗിക്കുന്ന യമഹ എന്‍ജിനുകള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ച് തിരയ്ക്കു ശക്തി കൂട്ടി.

മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളില്‍ ഡ്രമ്മുകള്‍ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയിളക്കമുണ്ടാക്കി. ടണ്‍ കണക്കിനു സോപ്പു പൊടിയിട്ടാണ് കടലിലെ വെളുത്ത പതയുണ്ടാക്കിയത്. നൂറുകണക്കിനു പേരുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കപ്പലിലെ യുദ്ധ രംഗങ്ങള്‍.

നേരത്തെ മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളുടെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങളും, സംഘട്ടന രംഗങ്ങളിലെ മോഹന്‍ലാലിന്റെ ചടുലതയും മെയ്വഴക്കവും വീഡിയോയില്‍ വ്യക്തമായിരുന്നു.

അതേസമയം ബിഗ്സ്‌ക്രീനില്‍ കോടികള്‍ നേടിയ മരക്കാര്‍; അറബിക്കടലിന്റെ സിംഹം’ഇനി ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 17 മുതല്‍ ഇന്ത്യയില്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും എത്തിയിരുന്നു. രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കുകയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

More in Malayalam

Trending