മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബിനീഷ് കോടിയേരി. ഇപ്പോഴിതാ അഭിഭാഷക ജോലിക്കൊപ്പം തന്നെ തന്റെ സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകുമെന്ന് പറയുകയാണ് ബിനീഷ് കോടിയേരി. അഭിനയം തന്റെ പാഷനാണ്, അഭിഭാഷകനാകുന്നത് അഭിനയത്തിന് യാതൊരു തടസവും ഉണ്ടാക്കില്ലെന്നും ബിനീഷ് വിശദീകരിച്ചു.’
വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും. എന്നെ അറിയാവുന്ന സംവിധായകനും നിര്‍മ്മാതാക്കളും സുഹൃത്തുക്കളുമാണ് സിനിമയിലേക്ക് വിളിക്കുന്നത്. അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല.’ ബിനീഷ് കോടിയേരി പറഞ്ഞു.
പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്. എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിലാണ് ഓഫീസ്. കെട്ടിടത്തിന്റെ 651ാം നമ്പര്‍ മുറിയാണ് ഓഫീസ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...