Connect with us

നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്, രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്; തന്റെ മരുമക്കളെ കുറിച്ച് പറഞ്ഞ് പൂര്‍ണിമ

Malayalam

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇപ്പോഴിതാ തന്റെ മരുമക്കളെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക. മൂത്തമകളാണ് പൂര്‍ണിമ, ഇന്ദ്രജിത്തിനെ എങ്ങനെ മാനേജ് ചെയ്യണമെന്നുള്ളത് പൂര്‍ണിമയ്ക്ക് കൃത്യമായി അറിയാം. മക്കളുടെ കാര്യം, ബോട്ടീക്കിന്റെ കാര്യം എല്ലാം ചെയ്താണ് പൂര്‍ണിമ വരുന്നത്.

അമ്മ ഞാന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ എങ്ങനെയാവും? എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. നിന്റെ ചേട്ടന്‍ പിന്നെന്താണ് ചെയ്തതെന്നായിരുന്നു ഞാന്‍ പൃഥ്വിയോട് ചോദിച്ചത്. സീരിയസായി ഞാനങ്ങനെ അവരോട് സംസാരിക്കാറില്ല. അവരുടെ ഇഷ്ടങ്ങളൊക്കെ നമ്മളും കേള്‍ക്കേണ്ടതല്ലേ? അന്ന് സുപ്രിയ എന്‍ടിവിയിലായിരുന്നു എന്ന് തോന്നുന്നു.

അച്ഛനും അമ്മയും ഡല്‍ഹിയിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഫോണില്‍ വിളിച്ചിരുന്നു. പാലക്കാട് വന്ന സമയത്ത് മോള്‍ എന്നെ കാണാന്‍ വന്നിരുന്നു. നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്. നിങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് പങ്കാളിയെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. നിങ്ങളാണ് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കുന്നതും. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നാത്ത വിധത്തില്‍ അഭിപ്രായം പറയാനറിയുന്നവരല്ലെങ്കില്‍ വീട് കുഴയും.

അപ്പോള്‍ പല തരത്തിലുള്ള വര്‍ത്തമാനം കേള്‍ക്കേണ്ടി വരും. രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്, പൃഥ്വിയുടെ സ്വഭാവത്തിന് പറ്റിയ ആളാണ് സുപ്രിയ. രാജുവിന്റെ സ്വഭാവങ്ങളോട് സുപ്രിയ ഒത്തുപോകും. അല്ലിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധയുള്ള ആളാണ് സുപ്രിയ എന്നാണ് മല്ലിക പറയുന്നത്.

More in Malayalam

Trending