Malayalam
ബിനീഷ് കോടിയേരിയുടെ അറസ്റ്റിലോടെ മലയാളികളുടെ മനസില്‍ ഓടിയെത്തി ഒരു സൂപ്പര്‍ ഹിറ്റ് സിനിമ; പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ പ്രധാന കഥാപാത്രം മനസിലോടിയെത്തുമ്പോള്‍ എവിടെയൊക്കെയോ സാമ്യം..
ബിനീഷ് കോടിയേരിയുടെ അറസ്റ്റിലോടെ മലയാളികളുടെ മനസില്‍ ഓടിയെത്തി ഒരു സൂപ്പര്‍ ഹിറ്റ് സിനിമ; പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ പ്രധാന കഥാപാത്രം മനസിലോടിയെത്തുമ്പോള്‍ എവിടെയൊക്കെയോ സാമ്യം..
കഥയില്‍ കള്ളമുണ്ടോ… ബിനീഷ് കോടിയേരിയുടെ അറസ്റ്റിലോടെ മലയാളികളുടെ മനസില്‍ ഓടിയെത്തി ഒരു സൂപ്പര്‍ ഹിറ്റ് സിനിമ; പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ പ്രധാന കഥാപാത്രം മനസിലോടിയെത്തുമ്പോള്‍ എവിടെയൊക്കെയോ സാമ്യം
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം കണ്ടിട്ടുള്ളവര്‍ ചിത്രത്തിന്റെ തുടക്കത്തിന്റെ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ ഫെയ്‌സ് ബുക്ക് ലൈവ് പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ ഫണ്ടിംഗ് ഏജന്‍സിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രം ലൈവ് ആരംഭിക്കുന്നത്. അത് ഇന്ത്യയിലാകെ വ്യാപിച്ച് കിടക്കുന്ന ലഹരി മാഫിയയാണ്. അവര്‍ക്ക് നേതൃത്വം നല്‍കുന്നത് രാഷ്ട്രീയക്കാരാണെന്ന് ഗോവര്‍ദധനന്‍ പറയുന്നു. രാഷ്ട്രീയക്കാരുടെ തണലില്‍ വളര്‍ന്ന് രാഷ്ട്രീയക്കാരെ രക്ഷിക്കുന്നവരാണ് പുതിയ ഫണ്ടിംഗ് മാഫിയ.
ലൂസിഫര്‍ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. ഭരത ഗ്രോപിയുടെ മകന്‍ മുരളി ഗോപി തിരക്കഥാകൃത്താവുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകനായിരുന്നു. ചിത്രത്തില്‍ വിവേക് ഓബറോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രമാണ് ലഹരിമരുന്ന് മാഫിയക്ക് നേത്യത്വം നല്‍കുന്നത്. ബോബി ബിനീഷ് കോടിയേരിയുടെ പരിഛേദമെന്ന് പുതിയ കഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപോകും.
മുരളി ഗോപി ലൂസിഫറിന്റെ കഥ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ബിനീഷ് കോടിയേരിയാണോ ? ബിനീഷിന്റെ ജീവിതഫ്രെയിമില്‍ നിറഞ്ഞു നില്‍ക്കുന്നത് ലഹരിയും രാഷ്ട്രീയവുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി പി എമ്മിനെ നിലനിര്‍ത്തുന്നതും ഇത്തരം ലഹരി മാഫിയമായിരിക്കണം. കാരണം ബിനീഷിന്റെ പിതാവ് കേരള സി പി എമ്മിന്റെ അനിഷേധ്യനാണ്.അതു കൊണ്ടാവാം മുഖ്യമന്ത്രിക്കും എല്‍ ഡി എഫ് കണ്‍വീനര്‍ക്കുമൊക്കെ നാവിറങ്ങി പോയത്.
മലയാള സിനിമയില്‍ ലഹരിമരുന്നിന്റെ മൊത്തകച്ചവടക്കാരന്‍ ബിനീഷാണെന്നാണ് എന്‍. സി. ബി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങള്‍ക്ക് ബിനീഷിന്റെ നേതൃത്വത്തിലുള്ള മാഫിയ ലഹരി നല്‍കുന്നുണ്ടെങ്കിലും മലയാളസിനിമയിലെ ഒരു തലമുറയെ ഇല്ലാതാക്കിയെന്നാണ് നാഷണല്‍ നര്‍ക്കോട്ടിക് ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 21നാണ് ബിനീഷിന്റെ ഉറ്റസുഹൃത്തായ അനൂപ് മുഹമ്മദും സംഘവും ബെംഗളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായത് . അന്നുമുതല്‍ നെഞ്ചിടിപ്പേറിയത് കേരളത്തിലുള്ള ബിനീഷ് കോടിയേരിക്കും അദ്ദേഹത്തിന്റെ പിതാവിനുമായിരുന്നു. ലഹരിമരുന്ന് കേസില്‍ ആരംഭിച്ച അന്വേഷണം ഒടുവില്‍ സ്വര്‍ണക്കടത്തിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കും നീങ്ങിയതോടെ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുകയായിരുന്നു.
ABOUT BINEESH KODIYERI