Connect with us

ആരായിരിക്കും ആ കൊലയാളി? സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറും കൂട്ടരും എത്തുന്നു….!; ‘Seat-Edge’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബിബിന്‍ കൃഷ്ണ

Malayalam

ആരായിരിക്കും ആ കൊലയാളി? സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറും കൂട്ടരും എത്തുന്നു….!; ‘Seat-Edge’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബിബിന്‍ കൃഷ്ണ

ആരായിരിക്കും ആ കൊലയാളി? സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറും കൂട്ടരും എത്തുന്നു….!; ‘Seat-Edge’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബിബിന്‍ കൃഷ്ണ

മലയാള സിനിമ ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. വളരെ വ്യത്യസ്തമായ കഥാതന്തുക്കളിലൂടെയും അവതരണ ശൈലിയിലൂടെയുമെല്ലാം മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകര്‍ക്കും അത് തന്നെയാണ് ആവശ്യവും. വ്യത്യസ്തമാര്‍ന്നതും പുതുമയാര്‍ന്നതുമായ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. എന്നാല്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തയുണ്ടെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കുകയുള്ളൂ.

ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാള സിനിമയില്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറായിരുന്നു കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ അഞ്ചാം പാതിര. താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രം എന്ന് തന്നെ പറയാം. അത്തരത്തില്‍.., ഒരു പക്ഷേ അതിനേക്കാളേറെ മുകളില്‍ എത്തുന്ന തരത്തില്‍ അടിമുടി വ്യത്യസ്തകൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വിധത്തിലുള്ള കൊലപാതക പരമ്പരകളുമായി എത്തുകയാണ് നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണ.

ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ’21 ഗ്രാംസ്’ എന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം മാര്‍ച്ച് 18 ന് തീയേറ്ററുകളില്‍ എത്തുന്നതോടെ അതൊരു വലിയ മാറ്റം തന്നെയാകും സൃഷ്ടിക്കുക. ‘അഞ്ചാം പാതിര’യ്ക്കും ‘ഫോറന്‍സിക്’നും ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ശേഷം മലയാളത്തില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ജോണറില്‍ ഒരു സിനിമ പുറത്തുവരുന്നത്. ‘Seat-Edge’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടിയ അനൂപ് മേനോനാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറായി എത്തുന്നത്. ഒപ്പം ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനുമോഹനും എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയ ട്രെയിലര്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

സിനിമയ്ക്ക് അനുയോജ്യമായ വിഷ്വല്‍സും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെയുണ്ട്. ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

തിരക്കഥ, സംവിധാനം: ബിബിന്‍ കൃഷ്ണ, നിര്‍മ്മാണം: റിനീഷ് കെ എന്‍, ഛായാഗ്രഹണം: ജിത്തു ദാമോദര്‍, ചിത്രസംയോജനം: അപ്പു എന്‍ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്സ്: വിനായക് ശശികുമാര്‍, സൗണ്ട് മിക്‌സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍: ജുബിന്‍, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റിയൂംസ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആര്‍ ഒ: വാഴൂര്‍ ജോസ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top