Malayalam
അഭ്യൂഹങ്ങള്‍ക്ക് വിട; ആ ദിവസങ്ങള്‍ വീണ്ടും വരുന്നു! ഒടുവിൽ നേരിട്ട് രംഗത്തെത്തി മോഹൻലാൽ!
അഭ്യൂഹങ്ങള്‍ക്ക് വിട; ആ ദിവസങ്ങള്‍ വീണ്ടും വരുന്നു! ഒടുവിൽ നേരിട്ട് രംഗത്തെത്തി മോഹൻലാൽ!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനായി. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് പ്രതിസന്ധി ബിഗ് ബോസിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു. രണ്ടാം സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും മൂന്നാം സീസണ്‍ കൊവിഡ് പ്രതിസന്ധിയെ മറി കടന്ന് വിജയിയെ കണ്ടെത്തിയാണ് അവസാനിച്ചത്. ഇത്തവണ കൊവിഡനെ എല്ലാവിധേനയും ചെറുക്കാന്‍ ഒരുങ്ങി തന്നെയാകും ബിഗ് ബോസ് എത്തുക എന്നുറപ്പാണ്. നാളുകളായി ആരാധകര്‍ കാത്തിരുന്ന നാലാം സീസണിന്റെ പ്രഖ്യാപനം ഈയ്യടുത്തായിരുന്നു നടന്നത്.ബിഗ് ബോസ് നാലാം സീസണ്‍ പ്രഖ്യാപിച്ചതോടെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ക്കിടയില്‍ മറ്റൊരു ചര്‍ച്ചയും സജീവമായിരുന്നു. ബിഗ് ബോസിന്റെ നാലാം സീസണില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നതായിരുന്നു ആ ചോദ്യം. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിശദമായി വായിക്കാം തുടര്‍ന്ന്.നാലാം സീസണില്‍ മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും ലാലേട്ടന് പകരം സുരേഷ് ഗോപിയായിരിക്കും അവതാരകനായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസിലെ ഏറ്റവും വലിയ ആകര്‍ഷണം തന്നെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ സാന്നിധ്യമാണ്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും മോഹന്‍ലാലിന്റെ സാന്നിധ്യം വലിയ ആവേശം പകരുന്ന കാഴ്ചയാണ്. ഇത്തവണ ലാലേട്ടനുണ്ടാകില്ലെന്ന് അറിഞ്ഞതോടെ ആരാധകരാകെ ആശങ്കയിലായിരുന്നു.
ഇതിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ പ്രൊമോ വീഡിയോയുമായി എത്തിയത്.രണ്ട് സ്ത്രീകള്‍ ബിഗ് ബോസ് നാലാം സീസണിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് വരുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. പുതിയ സീസണില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് കേട്ടല്ലോ എന്നാണ് അവര്‍ പറയുന്നത്. ലാലേട്ടന്‍ ഇല്ലാതെ എന്ത് ബിഗ് ബോസ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ വലിയ ത്രീ ഡി ഫിലിമിന്റെ ഷൂട്ടിംഗ് തിരക്കാണെന്നാണ് കേട്ടതെന്നായിരുന്നു മറ്റേയാള്‍ നല്‍കിയ മറുപടി. അത് കേട്ടതും താന്‍ ആകെ ഡൗണ്‍ ആയി എന്നു പറഞ്ഞു കൊണ്ട് ഇരുവരും നടന്നു പോകുന്നതാണ് വീഡിയോ. മോഹന്‍ലാല്‍ താന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കുകളിലാണെന്നും ഇതോടെ ബിഗ് ബോസില്‍ നിന്നും പിന്മാറിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ റിപ്പോര്‍ട്ടുകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ വീഡിയോയില്‍ എത്തുകയായിരുന്നു. ചുമ്മ, ബ്്‌ളഫിങ് ആണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താന്‍ ബിഗ് ബോസിന്റെ നാലാം സീസണിലുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ നുണയാണെന്ന് അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയതോടെ ആരാധകരുടെ നാളുകളായുള്ള ആശങ്കള്‍ ഒഴിഞ്ഞിരിക്കുകയാണ്. ഇനി ബിഗ് ബോസിന്റേയും മോഹന്‍്‌ലാലിന്റേയും വരവിനായുള്ള കാത്തിരിപ്പ് ആരാധര്‍ക്ക് ആരംഭിക്കാം.
ലാലേട്ടന്‍ ഇല്ലാതെ എന്ത് ബിഗ്ബോസ് ?? ലാലേട്ടന്‍ സ്‌ട്രോങ്ങ് ആയി നിക്കണം അതേപോലെ സ്ട്രോങ് മത്സരാര്‍ഥികളും ആയിരിക്കണം, പോസിറ്റീവ് ആയിട്ടുള്ള ആള്‍ക്കാരെ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു, പോസിറ്റീവ് ആയിട്ടുള്ള ആള്‍ക്കാരെ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇനി എല്ലാ ശനി ഞായറുകളും ലാലേട്ടനും ഞങ്ങളും വിധിയെഴുതും. ഇനി ബിഗ് ബോസ്സില്‍ ലാലേട്ടന്റെ ആറാട്ട്, ഇനി എല്ലാ ശനി ഞായറുകളും ലാലേട്ടനും ഞങ്ങളും വിധിയെഴുതും, ഇനി ബിഗ് ബോസ്സില്‍ ലാലേട്ടന്റെ ആറാട്ട്, ശനി ഞായര്‍ ദിവസങ്ങളില്‍ അമ്മയും അച്ഛനും ഒക്കെ ആയിട്ട് ലാലേട്ടന്‍ കാണാന്‍ ഇരിക്കുന്ന ആ ദിവസങ്ങള്‍ അപ്പോ വീണ്ടും വരാര്‍ ആയി അല്ലെ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
about bigboss
